ഷാര്‍ജയില്‍ ഡെസേര്‍ട്ട് സഫാരിക്കിടെ അപകടം; ഇന്ത്യക്കാരായ ദമ്പതികള്‍ മരിച്ചു
ഗുജറാത്തിലെ ബറോഡ സ്വദേശികളായ വിനോദ്ഭായ് പട്ടേല്‍(47), ഭാര്യ രോഹിണിബഹന്‍ വിനോദ്ഭായ് പട്ടേല്‍(42) എന്നിവരാണ് മരിച്ചത്. കുടുംബാംഗങ്ങളായ അഞ്ചുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരില്‍ രണ്ടുപേര്‍ കുട്ടികളാണ്.

ഷാര്‍ജ: വിനോദയാത്രയ്‌ക്കെത്തിയ ദമ്പതികള്‍ ഷാര്‍ജയില്‍ ഡെസേര്‍ട്ട് സഫാരിക്കിടെ വാഹനാപകടത്തില്‍ മരിച്ചു. ഗുജറാത്തിലെ ബറോഡ സ്വദേശികളായ വിനോദ്ഭായ് പട്ടേല്‍(47), ഭാര്യ രോഹിണിബഹന്‍ വിനോദ്ഭായ് പട്ടേല്‍(42) എന്നിവരാണ് മരിച്ചത്. കുടുംബാംഗങ്ങളായ അഞ്ചുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. ഷാര്‍ജയില്‍ മരുഭൂമിയിലേക്കുള്ള സഫാരിക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞായിരുന്നു അപകടം. വ്യാഴാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. രോഹിണി സംഭവസ്ഥലത്തുതന്നെ മരിച്ചു. മണിക്കൂറുകള്‍ക്കുശേഷം ആശുപത്രിയില്‍ ഹൃദയസ്തംഭനത്തിലാണ് വിനോദ് മരിക്കുന്നത്.
കുടുംബകൂട്ടായ്മയില്‍ പങ്കെടുക്കുന്നതിനായി ഈമാസം എട്ടിനാണ് ഇവര്‍ യുഎഇയിലെത്തിയത്. ആദ്യമായാണ് ഇവര്‍ യുഎഇ സന്ദര്‍ശിക്കുന്നത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നു ചികില്‍സിക്കുന്ന ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടികള്‍ക്ക് ചെറിയ പരിക്ക് മാത്രമേയുള്ളൂ. യാത്രയ്ക്കിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പലതവണ മറിഞ്ഞാണ് അപകടമുണ്ടായതെന്ന് ഡ്രൈവര്‍ പറഞ്ഞതായി ഷാര്‍ജ പോലിസ് അറിയിച്ചു. സ്വകാര്യ ടൂര്‍ കമ്പനിയുടെ കീഴിലാണ് ഇവര്‍ വിനോദയാത്രയ്‌ക്കെത്തിയത്.
RELATED STORIES
രാജസ്ഥാനും മധ്യപ്രദേശും പിടിച്ച് ബിജെപി; ഛത്തീസ്ഗഢും കൈവിടാന്‍...
3 Dec 2023 8:03 AM GMTതെലങ്കാനയില്‍ പരാജയം സമ്മതിച്ച് ബിആര്‍എസ്; കോണ്‍ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMTമധ്യപ്രദേശില്‍ 150 കടന്ന് ബിജെപി; 67 സീറ്റുകളില്‍ കോണ്‍ഗ്രസ്
3 Dec 2023 5:14 AM GMTനിയമസഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നില്‍;...
3 Dec 2023 4:53 AM GMT20 ലക്ഷം രൂപ കൈക്കൂലി; തമിഴ്നാട്ടില്‍ ഇഡി ഉദ്യോഗസ്ഥന് പിടിയില്‍
2 Dec 2023 9:20 AM GMT'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMT