Gulf

ഡിഫ സൂപ്പര്‍ കപ്പ് കൂടുതല്‍ ആവേശത്തിലേക്ക്

കഴിഞ്ഞ വാരാന്ത്യദിവസങ്ങളിലായി നടന്ന32 മല്‍സരങ്ങളുള്ള മേളയിലെ ആദ്യ 12 മല്‍സരങ്ങള്‍ പൂര്‍ത്തിയായി. വ്യാഴാഴ്ച രണ്ടുമല്‍സരങ്ങളും വെള്ളിയാഴ്ച നാലു മല്‍സരങ്ങളുമാണ് ഇസെഡ് ഫൈവ് സ്‌റ്റേഡിയത്തില്‍ അരങ്ങേറിയത്.

ഡിഫ സൂപ്പര്‍ കപ്പ് കൂടുതല്‍ ആവേശത്തിലേക്ക്
X

ദമ്മാം: ദമ്മാമിലെ കാല്‍പന്തുകളി പ്രേമിക്കള്‍ക്ക് ആവേശവും ആരവവും സമ്മാനിച്ച് ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോയേഷന്‍ (ഡിഫ) സംഘടിപ്പിച്ചുവരുന്ന ഡിഫ സൂപ്പര്‍ കപ്പ് സോക്കര്‍ മേള പുരോഗമിക്കുന്നു. കഴിഞ്ഞ വാരാന്ത്യദിവസങ്ങളിലായി നടന്ന32 മല്‍സരങ്ങളുള്ള മേളയിലെ ആദ്യ 12 മല്‍സരങ്ങള്‍ പൂര്‍ത്തിയായി. വ്യാഴാഴ്ച രണ്ടുമല്‍സരങ്ങളും വെള്ളിയാഴ്ച നാലു മല്‍സരങ്ങളുമാണ് ഇസെഡ് ഫൈവ് സ്‌റ്റേഡിയത്തില്‍ അരങ്ങേറിയത്. വ്യാഴാഴ്ച നടന്ന ആദ്യമല്‍സരത്തില്‍ കാക്വാ ഖാലിദിയ എഫ്‌സി എതിരില്ലാത്ത ആറുഗോളുകള്‍ക്ക് സിഎസ്‌സി സ്‌ട്രൈക്കേഴ്‌സിനെ ജയപ്പെടുത്തി.

ഖാലിദിയ എഫ്‌സിയുടെ ഫവാസ് മാന്‍ ഓഫ് ദ മാച്ചായി.രണ്ടാം മല്‍സരത്തില്‍ കോര്‍ണിഷ് സോക്കര്‍ ക്ലബ് എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് ജുബൈല്‍ എഫ്‌സിയെ പരാജയപ്പെടുത്തി കോര്‍ണിഷിന്റെ സന്ദീപ് മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച നടന്ന ഒന്നാം മല്‍സരത്തില്‍ ഗള്‍ഫ്‌കോ യുനൈറ്റഡ് എഫ്‌സി രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് യങ് സ്റ്റാര്‍ ടോയോട്ടയെ പരാജയപ്പെടുത്തി.

യുഎഫ്‌സിയുടെ റിന്‍ഷാദ് മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം മല്‍സരം ഇംകോ അല്‍ഖോബാറും യൂത്ത് ക്ലബ് അല്‍ഖോബാറും തമ്മിലായിരുന്നു. ഈ മല്‍സരത്തില്‍ ഇരുടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി സമനില പാലിച്ചു. ഇംകോയുടെ ജാക്‌സണ്‍ മാന്‍ ഓഫ് ദ മാച്ചായി. മൂന്നാം മല്‍സരം ബദര്‍ എഫ്‌സിയും ഡിഫ സീനിയേഴ്‌സും തമ്മിലുള്ള മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഡിഫ സീനിയേഴ്‌സിന്റെ ഗോള്‍കീപ്പര്‍ അനസ് കാസര്‍ഗോഡ് മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു നാലാം മല്‍സരത്തില്‍ മലബാര്‍ യുനൈറ്റഡ് എഫ്‌സി മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് മലബാര്‍ എഫ്‌സി ജുബൈലിനെ പരാജയപ്പെടുത്തി.

മലബാര്‍ യുനൈറ്റഡ് എഫ്‌സിയുടെ ആബിദ് മാന്‍ ഓഫ് ദ മാച്ചായി. ഇന്‍ടോമി സെയില്‍സ് മാനേജര്‍ അബ്ദുല്‍ സലാം വര്‍ക്കല, മെന്‍സ് പാര്‍ക്ക് മാനേജര്‍ അഷ്‌റഫ് ദാനാ, വെല്‍കം റസ്റ്റോറന്റ് മാനേജര്‍ റഫീഖ്, ജീവകാരുണ്യപ്രവര്‍ത്തകന്‍ ജാഫര്‍ കൊണ്ടോട്ടി, പ്രവാസി സാംസ്‌കാരികവേദി പ്രതിനിധികളായ ഷബീര്‍ ചാത്തമംഗലം അബ്ദുള്‍സലാം ജാംജൂം, ഡിഫ ടൂര്‍ണമെന്റ് കമ്മിറ്റി ഭാരവാഹികളും വിവിധ ക്ലബ് പ്രതിനിധികളും സംഘാടനത്തിന് നേതൃത്വം നല്‍കി. അബ്ദുറഹ്മാന്‍ വാണിയമ്പലം, റിയാസ് എടത്തനാട്ടുകര, ശിഹാബ്, ഷിയാസ് താനൂര്‍ എന്നിവര്‍ മല്‍സരം നിയന്ത്രിച്ചു.

Next Story

RELATED STORIES

Share it