Gulf

'ദമ്മാം ഫെസ്റ്റ് 2022 ഹരിതാരവം' നവംബര്‍ 25ന്

ദമ്മാം: കെഎംസിസി ദമ്മാം സെന്‍ട്രല്‍ കമ്മിറ്റിയുടെ 40ാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ദമ്മാം ഫെസ്റ്റ് 2022, ഹരിതാരവം മെഗാ ഇവന്റ് നവംബര്‍ 25 നു ദമ്മാമിലെ ടൊയോട്ടയിലുള്ള ക്രിസ്റ്റല്‍ ഹാളില്‍ നടക്കും. ഉച്ചയ്ക്ക് 12.30 ന് രജിസ്‌ട്രേഷനോട് കൂടി ആരംഭിക്കുന്ന പരിപാടി രാത്രി 10 മണി വരെ നീണ്ടുനില്‍ക്കും. വൈകുന്നേരം 7ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി, ഗോപിനാഥ് മുതുകാട്, കേരളം തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും.

പ്രസ്തുത സമ്മേളനത്തില്‍ ഗോപിനാഥ് മുതുകാടിനെ ദമ്മാം കെഎംസിസി ഏര്‍പ്പെടുത്തിയ ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലുള്ള പ്രഥമ മാനവ സേവാ പുരസ്‌കാരം നല്‍കി ആദരിക്കും. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ജീവ കാരുണ്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം. അബ്ദുല്‍ ഖാദര്‍ ചെങ്കള, മന്‍സൂര്‍ പള്ളൂര്‍, സാജിദ് ആറാട്ടുപുഴ എന്നിവര്‍ അടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. അതോടൊപ്പം തന്നെ ബിസിനസ് രംഗത്തെ മികച്ച മുന്നേറ്റത്തിന് Energia CEO ഷാഹിദ് ഹസന് ബിസിനസ് എക്‌സലെന്‍സി അവാര്‍ഡും പ്രവാസ ലോകത്തെ ജീവകാരുണ്യപ്രവര്‍ത്തനത്തിന് കാസര്‍കോട് ജില്ലാ കെഎംസിസി ട്രഷറര്‍ നവാസ് അബൂബക്കര്‍ അണങ്കൂറിനു യൂത്ത് വെല്‍ഫെയര്‍ അവാര്‍ഡും നല്‍കി ആദരിക്കും.

കിഴക്കന്‍ പ്രവിശ്യയിലുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായുള്ള 'മാലാഖാമാര്‍ക്കൊപ്പം മുതുകാട് 'എന്ന സെഷനും അതിനോടനുബന്ധിച്ച് നടക്കുമെന്ന് ഭാരവാഹികളായ ഹമീദ് വടകര, മുജീബ് കൊളത്തൂര്‍, മാലിക് മഖ്ബൂല്‍, റഹ്മാന്‍ കാരയാട്, അസ്‌ലം കൊളക്കോടന്‍, മഹമൂദ് പൂക്കാട്, ഖാദര്‍ അണങ്കൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it