ഒമാനി വനിതകള്‍ക്ക് കരകൗശല നിര്‍മാണത്തില്‍ പരിശീലനം
ചെറിയ മുതല്‍ മുടക്കില്‍ കൂടുതല്‍ ലാഭം പ്രതീക്ഷിക്കാവുന്ന ചെറുകിട സംരംഭത്തിലേക്ക് ഒമാനി വനിതകളെ ആകര്‍ഷിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമായാണു പരിശീലനം നല്‍കാന്‍ സ്വകാര്യ കമ്പനി തയ്യാറായത്.

മസ്‌ക്കത്ത്: സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി 'ബനാത്ത് ഒമാന്‍' എന്ന എന്ന പേരില്‍ പരമ്പരാഗത കരകൗശലവസ്തുക്കളുടെ നിര്‍മാണ പരിശീലനത്തില്‍ 300 ഒമാനി വനിതകള്‍ ഭാഗവാക്കായി. ചെറിയ മുതല്‍ മുടക്കില്‍ കൂടുതല്‍ ലാഭം പ്രതീക്ഷിക്കാവുന്ന ചെറുകിട സംരംഭത്തിലേക്ക് ഒമാനി വനിതകളെ ആകര്‍ഷിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമായാണു പരിശീലനം നല്‍കാന്‍ സ്വകാര്യ കമ്പനി തയ്യാറായത്.ഈ പരിപാടിയിലൂടെ 300 വനിതകള്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍ വിറ്റഴിക്കുകയും ലാഭമുണ്ടാക്കുകയും ചെയ്തു.ഈ വര്‍ഷം 300 വനിതകളെ കൂടെ ഈ സംരംഭത്തില്‍ പുതുതായി പങ്കാളികളാക്കുമെന്ന് ഒമാന്‍ സോഷ്യല്‍ ഇന് വെസ്റ്റ്‌മെന്റ് മെധാവി ഹനാന്‍ സൈഫ് അല്‍ റുഹ് മി അറിയിച്ചു.ഈ പദ്ധതിയില്‍ കമ്പനി പ്രായോജകരായത് വ്യത്യസ്ത തരത്തിലുള്ള കരകൗശല നിര്‍മ്മാതക്കളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമിട്ടാണെന്നവര്‍ കൂട്ടിചേര്‍ത്തു.
RELATED STORIES
പാലക്കാട് സ്വദേശി സൗദിയില്‍ കുത്തേറ്റു മരിച്ചു
6 Dec 2023 11:24 AM GMTസിഫ് ഗ്രാന്റ് ഫിനാലെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍; നടന് ...
5 Dec 2023 1:46 PM GMTഅസീസ് സഖാഫി പക്കണ ജിദ്ദയില്‍ മരണപ്പെട്ടു
26 Nov 2023 3:17 AM GMTദുബയിലെ ഗ്യാസ് സിലിണ്ടര്‍ അപകടം: ഒരു മലയാളി കൂടി മരണപ്പെട്ടു
18 Nov 2023 8:37 AM GMTപ്രവാസി സമൂഹിക പ്രവര്ത്തകന് സത്താര്‍ കായംകുളം സൗദിയില്‍ മരണപ്പെട്ടു
16 Nov 2023 10:16 AM GMTജിസിസി രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ...
15 Nov 2023 3:33 PM GMT