കൊവിഡ്: യുഎഇയില്‍ രണ്ട് മലയാളികള്‍കൂടി മരിച്ചു
കണ്ണൂര്‍ തലശ്ശേരി കതിരൂര്‍ ആറാംമൈല്‍ സ്വദേശി ഷാനിദ് (32) ദുബയിലും മലപ്പുറം എടപ്പാള്‍ ഐലക്കാട് സ്വദേശി കുണ്ടുപറമ്പില്‍ മൊയ്തുട്ടി (50) അബൂദബിയിലുമാണ് മരിച്ചത്.

അബൂദബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. കണ്ണൂര്‍ തലശ്ശേരി കതിരൂര്‍ ആറാംമൈല്‍ സ്വദേശി ഷാനിദ് (32) ദുബയിലും മലപ്പുറം എടപ്പാള്‍ ഐലക്കാട് സ്വദേശി കുണ്ടുപറമ്പില്‍ മൊയ്തുട്ടി (50) അബൂദബിയിലുമാണ് മരിച്ചത്. അബൂദബിയിലെ ഉം അല്‍നാറിലെ അറബി വീട്ടില്‍ ഡ്രൈവറായിരുന്നു മരിച്ച മൊയ്തൂട്ടി. ആഴ്ചകളായി അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ ചികില്‍സയിലായിരുന്നു.
കേരള സാംസ്‌കാരിക വേദിയുടെ സജീവപ്രവര്‍ത്തകനായിരുന്നു. ഭാര്യ: റംല. മക്കള്‍: സഫ്വാന്‍, സുഹൈല്‍, സഹ്ല. മാതാവ്: ഐഷ. സഹോദരങ്ങള്‍: സെയ്താലി (അജ്മാന്‍), ബഷീര്‍, സുബൈര്‍, നബീസ, സഫിയ, ഫൗസിയ. മൃതദേഹം ബനിയാസില്‍ ഖബറടക്കി. കേരള സാംസ്‌കാരിക വേദി ഭാരവാഹികളായ റഊഫ് നാലകത്ത്, ശറഫുദ്ദീന്‍ മുളയങ്കാവ് എന്നിവര്‍ സംസ്‌കാരച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ സി പി മുഹമ്മദ് ബഷീര്‍ പരേതന്റെ വീട് സന്ദര്‍ശിച്ചു കുടുബാംഗങ്ങളെ ആശ്വസിപ്പിച്ചു
RELATED STORIES
മാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMTസര്‍വകലാശാല കാംപസില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്‍ട്ട്ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ...
2 July 2022 6:52 AM GMTകോഴിക്കോട് ആവിക്കലില്‍ വന്‍ സംഘര്‍ഷം; മാലിന്യപ്ലാന്റിനെതിരേ...
2 July 2022 6:19 AM GMTഎകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് പറയാന്‍...
2 July 2022 6:07 AM GMTഎകെജി സെന്റര്‍ ആക്രമണം: പ്രകോപന പോസ്റ്റിട്ട 20 ഓളം കോണ്‍ഗ്രസ്...
2 July 2022 6:06 AM GMT