Gulf

കൊവിഡ് കാരണം നാട്ടിലെത്താനായില്ല; നിശ്ചയിച്ച വിവാഹം സൗദിയില്‍വച്ച് നടത്തി മലയാളി കുടുംബം

പെരിന്തല്‍മണ്ണ അരിപ്ര സ്വദേശി ചെറ്റാലില്‍ അബ്ദുല്‍ ലത്തീഫിന്റെ മകന്‍ മുഹമ്മദ് ശഫീഖിന്റേയും തിരൂര്‍ക്കാട് വാളന്‍ വീട്ടില്‍ അബ്ദുല്‍ ഹമീദിന്റെ മകള്‍ ഫാത്വിമ റിന്‍ഷയുടേയും വിവാഹമാണു ഇന്നലെ രാത്രി എട്ടിന് അപ്പോളോ ഡിമോറോ ഹാളില്‍ നടന്നത്.

കൊവിഡ് കാരണം നാട്ടിലെത്താനായില്ല; നിശ്ചയിച്ച വിവാഹം സൗദിയില്‍വച്ച് നടത്തി മലയാളി കുടുംബം
X

റിയാദ്: കൊവിഡ് കാരണം അനിശ്ചിതമായി നിലച്ച് പോയ വിമാനസര്‍വ്വീസ് പുന സ്ഥാപിക്കാത്തത് മൂലം നാട്ടില്‍ പോകാന്‍ കഴിയാത്തതിനാല്‍ നിശ്ചയിച്ച് വച്ച വിവാഹം റിയാദില്‍ നടത്തി. പെരിന്തല്‍മണ്ണ അരിപ്ര സ്വദേശി ചെറ്റാലില്‍ അബ്ദുല്‍ ലത്തീഫിന്റെ മകന്‍ മുഹമ്മദ് ശഫീഖിന്റേയും തിരൂര്‍ക്കാട് വാളന്‍ വീട്ടില്‍ അബ്ദുല്‍ ഹമീദിന്റെ മകള്‍ ഫാത്വിമ റിന്‍ഷയുടേയും വിവാഹമാണു ഇന്നലെ രാത്രി എട്ടിന് അപ്പോളോ ഡിമോറോ ഹാളില്‍ നടന്നത്. ഒരു വര്‍ഷം മുന്‍പാണു ഷഫീഖ് റിന്‍ഷയുമായുള്ള വിവാഹ നിശ്ചയം നടന്നത്.

എന്നാല്‍ വിവാഹത്തിനായി നാട്ടിലെത്താന്‍ കഴിയാത്തതിനാലാണു സൗദിയില്‍ നിക്കാഹ് നടത്താന്‍ ഇരു കുടുംബങ്ങളും തീരുമാനിച്ചത്. റിന്‍ഷയുടെ പിതാവ് സൗദിയിലില്ലാത്തതിനാല്‍ പിതൃസഹോദര പുത്രനായ അബ്ദുല്‍ സമദിനു പിതാവ് നിക്കാഹിനുള്ള വക്കാലത്ത് നല്‍കുകയായിരുന്നു. ബുറൈദിലുള്ള സമദും സുഹൃത്തുക്കളും ഇന്നലെ രാവിലെ തന്നെ റിയാദിലെത്തിയിരുന്നു. സൈദലവി ഫൈസി നിക്കാഹിനു നേതൃത്വം നല്‍കി. റിയാദിലുള്ള ഇരു കുടുംബങ്ങളും സുഹൃത്തുക്കള്‍ക്കും പുറമെ റിയാദിലെ പ്രമുഖ രാഷ്ട്രീയ മത സാമുഹിക മേഖലകളിലുള്ളവര്‍ ചടങ്ങില്‍ പങ്ക്‌ചേര്‍ന്നു.

ഷഫീഖ് ജോലി ചെയ്യുന്ന സ്ഥാപന മേധാവികളായ അലവി കുട്ടി ഒളവട്ടൂര്‍, അസീസ് വെങ്കിട്ട സഹോദരീ ഭര്‍ത്താവായ സക്കീര്‍ താഴെകോട്, യുനുസലീം താഴെകോട്, ഷുഐബ് പനങ്ങാങ്ങര, നജ്മുദ്ദീന്‍ മഞ്ഞളാം കുഴി, കോയാമു ഹാജി, മജീദ് മണ്ണാര്‍മ്മല,മുഹമ്മദ് വേങ്ങര, റിയാസ് തിരൂര്‍ക്കാട്, റഫീഖ് പുല്ലൂര്‍, ഷറഫു പുളിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന വിവാഹ സല്‍കാരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.






Next Story

RELATED STORIES

Share it