Gulf

കൊവിഡ്: കുവൈത്തില്‍ ഇന്ന് ആറ് മരണം; 492 രോഗബാധിതര്‍

കൊവിഡ്: കുവൈത്തില്‍ ഇന്ന് ആറ് മരണം; 492 രോഗബാധിതര്‍
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് ആറ് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 492 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 110568 ആയി. ആകെ മരണസംഖ്യ 655 ആയി ഉയര്‍ന്നു.24 മണിക്കൂറിനിടെ 698 പേര്‍ കൊവിഡ് മുക്തരായി. ഇതുവരെ 102722 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 7191 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 139 പേരുടെ നില ഗുരുതരമാണ്. 2805 പേര്‍ക്ക് കൊവിഡ് സാംപിള്‍ പരിശോധന നടത്തി. ആകെ 779538 പേര്‍ക്കാണ് ഇതുവരെ പരിശോധന നടത്തിയത്.




Next Story

RELATED STORIES

Share it