കൊവിഡ്: കണ്ണൂര് സ്വദേശി സലാലയില് മരിച്ചു
BY BSR11 Aug 2020 12:20 PM GMT

X
BSR11 Aug 2020 12:20 PM GMT
സലാല: കൊവിഡ് ബാധിച്ച് ചികില്സയിലിരുന്ന കണ്ണൂര് സ്വദേശി സലാലയില് മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂര് സ്വദേശി കുഴിക്കുന്നുമ്മേല് മൊയ്തീന് കുട്ടി(44)യാണ് സുല്ത്താന് ഖാബൂസ് ആശുപത്രിയില് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് ഒമാനില് മരണപ്പെട്ട മലയാളികളുടെ എണ്ണം 22 ആയി. ഹൃദ്രോഗിയായിരുന്ന മൊയ്തീന് കുട്ടി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്ന് ആഴ്ചകളായി സുല്ത്താന് ഖാബൂസ് ആശുപത്രിയില് ചികില്സയിലായിരുന്നു. അസുഖം കുറഞ്ഞതിനെ തുടര്ന്ന് ആശുപത്രിയില് നിന്ന് ഡിസ്ചാര്ജ് ചെയ്തെങ്കിലും ക്വാറന്റൈനില് കഴിയുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്ന്ന് വീണ്ടും ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. 25 വര്ഷത്തോളമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. സൗദി, ഖത്തര് എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: ഷമീമ. മൂന്ന് മക്കളുണ്ട്.
Next Story
RELATED STORIES
ബാലുശ്ശേരിയില് സിപിഎം അക്രമം അവസാനിപ്പിക്കണം: എസ്ഡിപിഐ
28 Jun 2022 9:20 AM GMTകോണ്ഗ്രസ് പ്രതിഷേധ മാര്ച്ച് നിഷ്ക്രിയമായി നോക്കിനിന്നു; ഏഴു...
28 Jun 2022 9:09 AM GMTനിരവധി പേർ മരിക്കാനിടയായ ജോർദാനിലെ വിഷവാതക ദുരന്തം
28 Jun 2022 9:07 AM GMTടീസ്ത സെതല്വാദിന്റെയും ആര് ബി ശ്രീകുമാറിന്റെയും അറസ്റ്റില് ശക്തമായി ...
28 Jun 2022 9:03 AM GMTസൗരവ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്
28 Jun 2022 8:59 AM GMTസംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളില് ...
28 Jun 2022 8:50 AM GMT