കൊവിഡ്: കുവൈത്തില്‍ നാല് മരണം കൂടി; പുതുതായി 745 പേര്‍ക്ക് വൈറസ് ബാധ
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് മരണപ്പെട്ടവരുടെ എണ്ണം 358 ആയി. 434 സ്വദേശികള്‍ അടക്കം 745 പേര്‍ക്കാണു ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധയെത്തുടര്‍ന്ന് നാലുപേര്‍ കൂടി മരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് മരണപ്പെട്ടവരുടെ എണ്ണം 358 ആയി. 434 സ്വദേശികള്‍ അടക്കം 745 പേര്‍ക്കാണു ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്നുവരെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 46,940 ആയി. മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരുടെ വിവരം ലഭ്യമാക്കിയിട്ടില്ല. ഇന്ന് രോഗബാധിതരായവരുടെ ആരോഗ്യമേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്.
ഫര്‍വാനിയ- 182, അഹമദി- 168, ഹവല്ലി- 98, കേപിറ്റല്‍- 120, ജഹറ- 176. രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസകേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള എണ്ണം: തൈമ- 41, സബാഹ് സാലെം- 30, സബാഹിയ- 27, ഫര്‍വാനിയ- 36, ജിലീബ്- 27, സുലൈബിയ, താമസപ്രദേശം- 27, ജാബര്‍ അല്‍ അലി- 21. ഇന്ന് 685 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 37,715 ആയി. ആകെ 8,867 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 139 പേര്‍ തീവ്രപരിചരണവിഭാഗത്തിലാണുള്ളത്.
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMTപ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന്...
28 May 2023 3:15 AM GMTമോദിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് യോഗത്തില്‍ നിന്ന് എട്ട്...
27 May 2023 9:24 AM GMT