കൊവിഡ്: കുവൈത്തില്‍ നാലുമരണം കൂടി; 753 പേര്‍ക്ക് പുതുതായി വൈറസ് ബാധ
രാജ്യത്ത് വൈറസ് ബാധയെത്തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 425 ആയി.
BY NSH24 July 2020 2:34 PM GMT

X
NSH24 July 2020 2:34 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് രോഗത്തെത്തുടര്‍ന്നു നാലുപേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധയെത്തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 425 ആയി. 753 പേര്‍ക്കാണു ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 482 പേര്‍ സ്വദേശികളാണ്. ഇതടക്കം ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം 62,625 ആയി. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യമേഖല അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ ഇപ്രകാരമാണ്.
ഫര്‍വാനിയ- 178, അഹമദി- 199, ഹവല്ലി- 126, കേപിറ്റല്‍- 85, ജഹറ- 165. ഇന്ന് 668 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 52,915 ആയി. ആകെ 9,285 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 129 പേര്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്നവരുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,603 പേര്‍ക്കാണ് വൈറസ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 4,79,411 ആയി.
Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMTമര്‍ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMT