കൊവിഡ്: സൗദിയില്‍ ഇന്ന് അഞ്ച് മരണം; ആകെ മരണം 6480 ആയി
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഇന്ന് അഞ്ചുപേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 6480 ആയി. പുതുതായി 356 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികില്‍സയില്‍ കഴിയുന്നവരില്‍ 308 പേര് രോഗമുക്തരായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 376377 ആയി. ഇതില്‍ 367323 പേര് സുഖം പ്രാപിച്ചു.
2574 പേര് രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികില്‍സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 473 പേരുടെ നില ഗുരുതരമാണ്. ചികില്‍സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.
24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍:
റിയാദ്-180
കിഴക്കന്‍ പ്രവിശ്യ-80
മക്ക-37
അല്‍ഖസീം-13
വടക്കന്‍ അതിര്‍ത്തി മേഖല-9
അസീര്‍-8
അല്‍ജൗഫ്-8
മദീന-6
ഹാഇല്‍-4
തബൂക്ക്-3
അല്‍ബാഹ-3
നജ്റാന്-3
ജീസാന്-2
RELATED STORIES
യുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTദുബായ് വിമാനത്താവളത്തില്‍ നിയന്ത്രണം; വിമാനം പുറപ്പെടുമെന്ന് ഉറപ്പ്...
19 April 2024 10:41 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTഒരു ഇസ്രായേലി സൈനികന് പകരം 50 തടവുകാരെ വിട്ടയക്കണം; ഹമാസിന്റെ പുതിയ...
16 April 2024 5:58 PM GMT