Gulf

സൗദിയില്‍ ഇന്ന് 2,509 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു

ഇന്നു 2886 പേര്‍ക്ക് കൂടി രോഗം സുഖപ്പെട്ടു. ഇതോടെ രോഗ മുക്തരായവരുടെ എണ്ണം 31634 ആയി.

സൗദിയില്‍ ഇന്ന് 2,509 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു
X

ദമ്മാം: സൗദിയില്‍ ഇന്നു 2509 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59,854 ആയി ഉയര്‍ന്നു. ഇന്നു 2886 പേര്‍ക്ക് കൂടി രോഗം സുഖപ്പെട്ടു. ഇതോടെ രോഗ മുക്തരായവരുടെ എണ്ണം 31634 ആയി. 27891 പേരാണ് ചികിത്സയിലുള്ളവര്‍. ഇവരില്‍ 251 പേരുടെ നില ഗുരുതരമാണ്.

കൊവിഡ് 19 വൈറസ് മൂലം ഇന്നു 9 പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ കോവിഡ് 19 മൂലമുള്ള മരണം 329 ആയി. കൊവിഡ് 19 കണ്ടെത്താന്‍ 618084 പേരുടെ ലാബോറട്ടറി പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 35 ശതമാനം സ്വദേശികളും 65 ശതമാനം വിദേശികളുമാണ്. റിയാദ് 730, ജിദ്ദ 526, മക്ക 385, മദീന 296, ഹുഫൂഫ് 117, തായിഫ് 66, കോബാര്‍ 37, ജുബൈല്‍ 36, ദഹ്റാന്‍ 19, ഹസം ജലാമീദ് 18, ഖതീഫ് 16, തബൂക് 16, ബുറൈദ 12, ഷഖ്റാഅ് 12, അല്‍ഖര്‍ജ് 10 മഹായീല്‍ അസീര്‍ 9, അല്‍ഹുദാ 9, നജ്റാന്‍ 9, നമര്‍ 8, ഹായില്‍ 7, വാദിവാസിര്‍7, യാമ്പു 6, ബീഷ് 6, ഖമീസ് മുശൈത് 5, അല്‍ഖുവൈഇയ്യ5 അല്‍ജഫര്‍ 4, റഅ്സത്തന്നൂറ4, അല്‍ദര്‍ഇയ്യ4, അല്‍മീസര്‍ 3 ബഖീഖ് 3, തുലൈസ് 3, അറാര്‍ 3, ഹുത ബനീതമീം 3 നഅ്രിയ്യ 2 അല്‍മുതൈലിഫ് 2 , ഷര്‍വ 2,, നാദിഖ് 2,അല്ദലം 2, റിയാദ് അല്‍ഖബ്റാഅ് 2, മറ്റു സ്ഥലങ്ങളില്‍ ഓരോരുത്തര്‍ക്കു വീതമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Next Story

RELATED STORIES

Share it