Gulf

സൗദിയില്‍ ഇന്ന് 2504 പേര്‍ക്ക് കൂടി കൊവിഡ്; 39 മരണം

സൗദിയില്‍ ഇന്ന് 2504 പേര്‍ക്ക് കൂടി കൊവിഡ്; 39 മരണം
X

ദമ്മാം: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2504 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 2,50,920 ആയി ഉയര്‍ന്നു. 39 കൂടി രോഗം ബാധിച്ചു മരണപ്പെട്ടു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 2486 ആയി. 3517 പേര്‍ രോഗ മുക്തി നേടി. ഇതോടെ രോഗം ഭേദപ്പെട്ടവരുടെ എണ്ണം 1,97,735 ആയി. 50,699 പേരാണ് ചികില്‍സയിലുള്ളത്. 2180 പേരുട നില ഗുരുതരമാണ്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക്:

റിയാദ്-178, ജിദ്ദ-177, ഹുഫൂഫ്-163, മക്ക-144, മുബാറസ്-125, തായിഫ്-118, ഹബര്‍ ബാതിന്‍-102, ദമ്മാം-101, ഖമീസ് മുശൈത്ത്-92, മദീന-57, തബൂക്-56, ബുറൈദ-53, ഖര്‍ജ്-53, സബ്ത് അല്‍ അലയ-52, യാമ്പു-47

Covid: 2504 more in Saudi today; 39 deaths



Next Story

RELATED STORIES

Share it