Gulf

'അതിജീവനത്തിനായ് നമുക്ക് ഒരുമിക്കാം' ശ്രദ്ധേയമായി സോഷ്യല്‍ ഫോറം ഹെല്‍പ്പ് ലൈന്‍

'അതിജീവനത്തിനായ് നമുക്ക് ഒരുമിക്കാം, സോഷ്യല്‍ ഫോറം നിങ്ങളോടൊപ്പം' എന്ന ശീര്‍ഷകത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തിക്കുന്നത്.

അതിജീവനത്തിനായ് നമുക്ക് ഒരുമിക്കാം ശ്രദ്ധേയമായി സോഷ്യല്‍ ഫോറം ഹെല്‍പ്പ് ലൈന്‍
X

റിയാദ്:കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ്, കേരള സ്റ്റേറ്റ് കമ്മറ്റിക്ക് കീഴില്‍ വിവിധ സിറ്റികളില്‍ നിലവില്‍ വന്ന ഹെല്‍പ്പ് ലൈന്‍ ശ്രദ്ധേയമാവുന്നു. 'അതിജീവനത്തിനായ് നമുക്ക് ഒരുമിക്കാം, സോഷ്യല്‍ ഫോറം നിങ്ങളോടൊപ്പം' എന്ന ശീര്‍ഷകത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തിക്കുന്നത്. റിയാദ്, അല്‍ ഖര്‍ജ്, അല്‍ഖസീം, ഹായില്‍, അല്‍ജൗഫ്, ഹഫര്‍ അല്‍ ബാത്തിന്‍ എന്നീ പ്രധാനപ്പെട്ട സിറ്റികളിലാണ് ഹെല്‍പ്പ് ലൈന്‍ സംവിധാനം നിലവില്‍ ഉള്ളത്.

ആരോഗ്യമേഖലയില്‍ ഉള്ള സേവനം, കര്‍ഫ്യൂ സമയത്ത് ആവശ്യമായ അടിയന്തര സേവനങ്ങള്‍, റൂമുകളിലും, ക്യാംപുകളിലും ഒറ്റപ്പെട്ടു പോയവര്‍ക്ക് ഭക്ഷണ കിറ്റുകള്‍ എത്തിച്ച് നല്‍കിയുള്ള ഫുഡ് റിലീഫ് വര്‍ക്ക് എന്നിവയാണ് പ്രധാനപ്പെട്ട സര്‍വ്വീസുകള്‍. ദിനംപ്രതി കൊറോണ കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ അതിജീവത്തിനായ് സോഷ്യല്‍ ഫോറം നിങ്ങളോടൊപ്പം ഉണ്ടാവുമെന്നും അതിനായി ഇതോടൊപ്പം ഉള്ള സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ ബന്ധപ്പെടാവുന്നതാണും സ്റ്റേറ്റ് പ്രസിഡന്റ് നൂറുദ്ദീന്‍ തിരൂര്‍, ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശ്ശേരി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

റിയാദ്- 053 020 2685, 054 436 0222, 056 513 3815. അല്‍ ഖര്‍ജ്- 0508391967, 0595748112. ഹഫര്‍ അല്‍ ബാത്തിന്‍- 0534803630, 0551376513. അല്‍ജൗഫ്-

0539173296, 0502840852 . ഹായില്‍-0559587989, 0557031839. അല്‍ ഖസീം- 0507143684, 0503234563.

Next Story

RELATED STORIES

Share it