ദുബയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
BY BSR24 April 2020 10:04 AM GMT

X
BSR24 April 2020 10:04 AM GMT
അബൂദബി: കൊവിഡ് 19 ബാധിച്ച് ദുബയില്‍ ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ ചേറ്റുവ ചുള്ളിപ്പടി ചിന്നക്കല്‍ കുറുപ്പത്ത് വീട്ടില്‍ ഷംസുദ്ദീനാ(65)ണ് മരിച്ചത്. ദുബയ് പോലിസിലെ മെക്കാനിക്കല്‍ മെയിന്റനന്‍സ് വിഭാഗം ജീവനക്കാരനായിരുന്നു. ഇന്ന് പുലര്‍ച്ചെ അല്‍ ഖിസൈസിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് കൊവിഡ് ലക്ഷണത്തെ തുടര്‍ന്ന് ചികില്‍സ തേടിയത്. പനിയും ന്യൂമോണിയയും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഇതിനിടെ കൊവിഡ് പോസ്റ്റീവാണെന്നു ഫലം വന്നു. കഴിഞ്ഞ 45 വര്‍ഷമായി ദുബയ് പോലിസ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഷംസുദ്ദീന്‍ ഈ വര്‍ഷം റിട്ടയര്‍ ചെയ്യാനിരിക്കുകയായിരുന്നു. ഒരുമാസം മുമ്പാണ് നാട്ടില്‍പോയി തിരിച്ചുവന്നത്. ഭാര്യ: താഹിറ. മക്കള്‍: ഹാജറ, ഷിഹാബ്, ഷജീറ, സിറാജുദ്ദീന്‍.
Next Story
RELATED STORIES
യുപി ഭവനില് ബലാല്സംഗശ്രമം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 7:07 AM GMTമണിപ്പൂര് കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്പ്പെടുത്തണമെന്ന്...
30 May 2023 5:21 AM GMTവില്ലന് മഴയെയും ഗുജറാത്തിനെയും തകര്ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്...
30 May 2023 1:23 AM GMTഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള് ജില്ലാ നേതാവ് ഉള്പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്ഗ്രസ് എംഎല്എ തൃണമൂലില് ചേര്ന്നു
29 May 2023 4:35 PM GMTമൈസൂരുവില് ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMT