Gulf

കൊവിഡ് 19: സൗദിയില്‍ 24 മണിക്കൂറിനിടെ 3559 പേര്‍ സുഖം പ്രാപിച്ചു

1887 പേര്‍ക്കു പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 85261 ആയി.

കൊവിഡ് 19: സൗദിയില്‍ 24 മണിക്കൂറിനിടെ 3559 പേര്‍ സുഖം പ്രാപിച്ചു
X

ദമ്മാം: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് 19 സ്ഥിരീകരിച്ചവരില്‍ 3559 പേര്‍ സുഖം പ്രാപിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറയിച്ചു. ഇതാദ്യമായാണ് ഇത്രയും പേര്‍ സുഖം പ്രാപിക്കുന്നത്. 1887 പേര്‍ക്കു പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 85261 ആയി.

24 മണിക്കുറിനിടെ കൊവിഡ് 19 വൈറസ് മൂലം 23 പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ കൊവിഡ് 19 മൂലം മരണപ്പെട്ടവരുടെ എണ്ണം 503 ആയി ഉയര്‍ന്നു. ഇതിനകം 62442 പേര്‍ സുഖം പ്രാപിച്ചതായി മന്ത്രാലയ വ്യക്തമാക്കി

കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് 19 സ്ഥിരീകരിച്ച പ്രധാന പട്ടണങ്ങള്‍ ജിദ്ദ 566, റിയാദ് 504, മക്ക 159, ദമ്മാം 110 , മദീന 95, ഹുഫൂഫ് 55, ജുബൈല്‍ 50, കോബാര്‍ 33, ദഹ്റാന്‍ 29, ബുറൈദ 25, തായിഫ് 22, ഖതീഫ് 21, അല്‍മിദ 18, അല്‍മൂബാറസ് 18, ഹായില്‍ 17, ഖലീസ് 13, സഫ് വാ 13, നജ്റാന്‍ 8, ഖര്‍ജ് 8, അല്‍ബാഹ 7, അല്ലൈസ് 7 ജീസാന്‍ 6, അല്‍സുലൈല്‍ 6, ഖമീസ് മുശൈത് 6, യാമ്പു5, ളിബാഅ് 5 അല്‍ഹുദാ 4, അല്‍മിസാഹ്മിയ 4, അല്‍ജഫര്‍ 3 ഉനൈസ 3, ഖുന്‍ഫുദ 3 നഅ്രിയ്യ 2, ഖഫ്ജി 2 എന്നിവയാണ് പ്രധാന പട്ടങ്ങളിലെ വിവരങ്ങള്‍

Next Story

RELATED STORIES

Share it