Gulf

കൊവിഡ് 19: സൗദിയില്‍ ഇന്ന് 1,325 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 169 പേര്‍ രോഗമുക്തരായി

125 പേര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സ തുടരുകയാണ്.

കൊവിഡ് 19: സൗദിയില്‍ ഇന്ന് 1,325 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 169 പേര്‍ രോഗമുക്തരായി
X

ദമ്മാം: സൗദിയില്‍ പുതുതായി 1,325 പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം രോഗബാധിതരുടെ എണ്ണം 21,402 ആയി ഉയര്‍ന്നു. ഇന്ന് രോഗം ബാധിച്ചവരില്‍ 15 ശതമാനം മാത്രമാണ് സ്വദേശികള്‍. ബാക്കി 85 ശതമാനവും വിദേശികളാണ്. 125 പേര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സ തുടരുകയാണ്. പുതുതായി 169 പേര്‍കൂടി സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 2,953 ആയി.

കൊവിഡ് 19 വൈറസ് മൂലം 5 പേര്‍ കൂടി മരണപ്പട്ടു. ഇതോടെ മരണസംഖ്യ 157 ആയി ഉയര്‍ന്നു. പുതുതായി കൊവിഡ് ബാധിച്ചവര്‍ പ്രദേശം തിരിച്ച്: മക്ക- 358, മദീന- 225, ജിദ്ദ- 224, റിയാദ്- 203, ദമ്മാം- 74, ഹുഫൂഫ്- 42, ജീസാന്‍- 40, ബുറൈദ- 37, കോബാര്‍- 36, ജുബൈല്‍- 23, തായിഫ്- 7, ഖമീസ് മുഷൈത്- 6, അല്‍ജഫര്‍- 4, ഖതീഫ്- 4, ഉനൈസ- 4, അല്‍മന്‍ദഖ്- 4, തബൂക്- 4, അല്‍മിസാഹ് മിയ്യ- 4, ബീഷ്- 3, അല്‍ഖറയാത്- 3, അല്‍ഖര്‍ജ്- 3 അല്‍ദര്‍ഇയ്യ- 3, അല്‍മിദ് നബ്- 2, യാമ്പു- 2, ഖലീസ്- 2, ഹഫര്‍ ബാതിന്‍- 2, അല്‍ഖുന്‍ഫുദ- 2, അല്‍ഖരീം- 1, അല്‍മിഖ്‌വാജ്- 1, തുര്‍ബാന്‍- 1, ഷര്‍വ- 1, അല്‍ദയ്‌റ- 1.

Next Story

RELATED STORIES

Share it