Gulf

കൊറോണ വൈറസ്: കുവൈത്തില്‍ 699 പേര്‍ പ്രത്യേക നിരീക്ഷണകേന്ദ്രത്തില്‍

വൈറസ് ബാധ നേരിടുന്നതിനുള്ള മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും സ്റ്റോക്ക് രാജ്യത്ത് പര്യാപ്തമായ നിലയിലുണ്ടെന്ന് മന്ത്രാലയം ഉറപ്പ് നല്‍കി.

കൊറോണ വൈറസ്: കുവൈത്തില്‍ 699 പേര്‍ പ്രത്യേക നിരീക്ഷണകേന്ദ്രത്തില്‍
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഇതുവരെയായി 699 പേര്‍ പ്രത്യേക നിരീക്ഷണകേന്ദ്രത്തില്‍ കഴിയുന്നതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇവരില്‍ 499 പേരെ ഖൈറാന്‍ പാര്‍ക്കിലും 170 പേരെ അല്‍ കൂത്ത് ഹോട്ടലിലും 30 പേരെ ജാബിര്‍ ആശുപത്രിയിലുമാണു പാര്‍പ്പിച്ചിരിക്കുന്നത്. വിദേശത്തുനിന്നെത്തുന്ന രോഗം സംശയിക്കപ്പെടുന്നവരെ ഈ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനാല്‍ ഇവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. വൈറസ് ബാധ നേരിടുന്നതിനുള്ള മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും സ്റ്റോക്ക് രാജ്യത്ത് പര്യാപ്തമായ നിലയിലുണ്ടെന്ന് മന്ത്രാലയം ഉറപ്പ് നല്‍കി.

വൈറസ് ബാധ പരിശോധിക്കുന്നതിനു ഫ്രാന്‍സ്, ജപ്പാന്‍ മുതലായ രാജ്യങ്ങളില്‍നിന്നും നിരവധി നൂതന ഉപകരണങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഇവ രാജ്യത്ത് എത്തിച്ചേരുമെന്നും മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. 10 മിനിറ്റിനുള്ളില്‍ വൈറസ് ബാധയുടെ പരിശോധനാഫലം അറിയുന്ന ഉപകരണങ്ങളാണ് പുതുതായി ഇറക്കുമതി ചെയ്യുന്നത്. നിലവിലെ ഉപകരണങ്ങള്‍വഴി പരിശോധനാ ഫലം ലഭിക്കുന്നതിനു 5 മുതല്‍ 6 മണിക്കൂര്‍ വരെ സമയം ആവശ്യമാണ്. പുതിയ ഉപകരണങ്ങളെത്തുന്നതോടെ പരിശോധനാഫലം അറിയുന്നതിനു ധാരാളം സമയലാഭം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it