കൊറോണ: ലേബര്‍ ക്യാംപില്‍ നിന്നുള്ള തൊഴിലാളികളെ സ്കൂളുകളിലേക്കു മാറ്റി തുടങ്ങി
ലേബര്‍ ക്യാംപില്‍ രോഗ വ്യാപനം തടയുന്നതിനാണ് ഈ നടപടി.
![കൊറോണ: ലേബര്‍ ക്യാംപില്‍ നിന്നുള്ള തൊഴിലാളികളെ സ്കൂളുകളിലേക്കു മാറ്റി തുടങ്ങി കൊറോണ: ലേബര്‍ ക്യാംപില്‍ നിന്നുള്ള തൊഴിലാളികളെ സ്കൂളുകളിലേക്കു മാറ്റി തുടങ്ങി](https://www.thejasnews.com/h-upload/2020/04/11/104145-corona.jpg)
ദമ്മാം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലേബര്‍ ക്യാംപില്‍ നിന്നുള്ള തൊഴിലാളികളെ സ്കൂളുകളിലേക്കു മാറ്റി തുടങ്ങി. കിഴക്കന്‍ പ്രവിശ്യാ നഗരസഭയുമായി കരാറില്‍ ഏര്‍പ്പെട്ട കമ്പനികളിലെ തൊഴിലാളികളെയാണ് ചില സ്കൂളുകളിലേക്കു മാറ്റിയതെന്ന് കിഴക്കന്‍ പ്രവിശ്യാ മുനിസിപ്പല്‍ മേധാവി എന്‍ജിനീയര്‍ ഫഹദ് അല്‍ ജൂബൈര്‍ വ്യക്തമാക്കി.
ലേബര്‍ ക്യാംപില്‍ രോഗ വ്യാപനം തടയുന്നതിനാണ് ഈ നടപടി. ഇതിനകം 80 ശതമാനം പേരെയും മാറ്റിക്കഴിഞ്ഞു. സ്കൂളുകളില്‍ ആവശ്യമായ സജ്ജീകരണം ഒരുക്കിയ ശേഷമാണ് തൊഴിലാളികളെ മാറ്റിയത്. കവാടങ്ങളില്‍ കൈ ശുചീകരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. രോഗം പ്രാതിനിധീകരിക്കുന്നതിനു കയ്യുറകളും മാസ്കുകളും നല്‍കിയതായി നഗര സഭാ മേധാവി വ്യക്തമാക്കി. തൊഴിലാളികള്‍ക്കിടയില്‍ അകലം പാലിച്ചു കൊണ്ടാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. പുറത്ത് പോവുമ്പോഴും തിരിച്ചു വരുമ്പോഴും താപ നില പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT