Gulf

കുവൈത്തില്‍ ഡെലിവറി കമ്പനികള്‍ക്ക് നിയന്ത്രണം

ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം വാണിജ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഡെലിവറി കമ്പനികള്‍ക്ക്പുതിയ ചട്ടങ്ങളും നിബന്ധനകളും ഏര്‍പ്പെടുത്തണമെന്നു ആഭ്യന്തരമന്ത്രാലയം വാണിജ്യമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിരുന്നു.

കുവൈത്തില്‍ ഡെലിവറി കമ്പനികള്‍ക്ക് നിയന്ത്രണം
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡെലിവറി കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി. ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം വാണിജ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഡെലിവറി കമ്പനികള്‍ക്ക്പുതിയ ചട്ടങ്ങളും നിബന്ധനകളും ഏര്‍പ്പെടുത്തണമെന്നു ആഭ്യന്തരമന്ത്രാലയം വാണിജ്യമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിരുന്നു. ഡെലിവറി രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില കമ്പനികള്‍ ആരോഗ്യത്തിന് ഹാനികരമായ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നതായും ഇവയെ നിയന്ത്രിക്കാന്‍ പുതിയ ചട്ടങ്ങള്‍ ആവശ്യമാണെന്നും ആഭ്യന്തരമന്ത്രാലയം വാണിജ്യമന്ത്രാലയത്തോട് നിര്‍ദേശിച്ചിരുന്നു.

സ്വന്തം വിസയിലല്ലാത്ത തൊഴിലാളികളെ ജോലിക്കുവയ്ക്കല്‍, നിരോധിത ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളും അനുദിനം വര്‍ധിച്ചുവരുന്നതായി സുരക്ഷാവകുപ്പ് കണ്ടെത്തിയിരുന്നു. ഡെലിവറി മേഖലയില്‍ ഉള്‍പ്പടെ രാജ്യത്ത് പുതിയ കമ്പനികള്‍ വരുന്നതിന് വാണിജ്യമന്ത്രാലയം എതിരല്ലെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മേഖലയെ വ്യവസ്ഥാപിതമാക്കുന്നതിനായാണ് ലൈസന്‍സ് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിയതെന്നും വാണിജ്യമന്ത്രാലയം അറിയിച്ചു. ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടുകൂടി മാത്രമേ ഇനി ലൈസന്‍സ്അനുവദിക്കൂ. ഡെലിവറി വിപണിയെ നിയന്ത്രിക്കാന്‍ ആരോഗ്യമന്ത്രാലയം, കസ്റ്റംസ് വകുപ്പ്, പരിസ്ഥിതി വകുപ്പ് തുടങ്ങി സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് നടപടി സ്വീകരിക്കുമെന്നും വാണിജ്യമന്ത്രാലയം വ്യക്തമാക്കി.

Next Story

RELATED STORIES

Share it