Gulf

സൗദി സ്‌കൂളുകളില്‍ ചൈനീസ് ഭാഷ പാഠ്യവിഷയം

ഭാവിയില്‍ ചൈനീസ് ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കിയാണ് തങ്ങളുടെ ഭാവി തലമുറയെ ചൈനീസ് ഭാഷ പഠിപ്പിക്കാന്‍ മുഹമ്മദ് ബിന്‍ രാജകുമാരന്‍ ഉത്തരവിട്ടത്.

സൗദി സ്‌കൂളുകളില്‍ ചൈനീസ് ഭാഷ പാഠ്യവിഷയം
X

ദമ്മാം: സൗദി അറേബ്യയിലെ സ്‌കൂളുകളിലും യൂനിവേഴ്‌സിറ്റികളിലും ചൈനീസ് ഭാഷ പാഠ്യവിഷയമാക്കി. രാജ്യത്തെ വിദ്യാലയങ്ങളില്‍ ചൈനീസ് ഭാഷ പഠനം നടപ്പാക്കാനുള്ള തീരുമാനത്തെ സൗദിയിലെ ചൈനീസ് സ്ഥാനപതി സ്വാഗതം ചെയ്തു. തങ്ങളുടെ ഭാഷ പഠിക്കാന്‍ നിര്‍ദേശം നല്‍കിയ സൗദി കിരാടകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് അദ്ദേഹം പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു. ഭാവിയില്‍ ചൈനീസ് ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കിയാണ് തങ്ങളുടെ ഭാവി തലമുറയെ ചൈനീസ് ഭാഷ പഠിപ്പിക്കാന്‍ മുഹമ്മദ് ബിന്‍ രാജകുമാരന്‍ ഉത്തരവിട്ടത്. തുടക്കത്തില്‍ തിരഞ്ഞെടുത്ത എട്ടു വിദ്യാലയങ്ങളാണ് ചൈനീസ് ഭാഷ പഠിപ്പിക്കുക. പിന്നീട് ഘട്ടംഘട്ടമായി മറ്റു സ്‌കൂളുകളിലേക്കു വ്യാപിപ്പിക്കുമെന്ന് വിദ്യഭ്യാസ മന്ത്രാലയ വക്താവ് ഇബ്തിസാം അല്‍ഷഹ്‌രി അറിയിച്ചു






Next Story

RELATED STORIES

Share it