അര്‍ബുദ ചികില്‍സ: കുവൈത്തില്‍നിന്ന് ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനത്തില്‍ പാലക്കാട്ടുകാരി സാധികയും അച്ഛനും നാട്ടിലേക്ക് മടങ്ങി
ഇന്ത്യന്‍ അംബാസിഡര്‍ ജീവസാഗര്‍, ഫസ്റ്റ് സെക്രട്ടറി സിബി എന്നിവരുടെ കേന്ദ്രവുമായുള്ള അടിയന്തര ഇടപെടലിനെത്തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോവാന്‍ അനുമതി നല്‍കുകയായിരുന്നു.

കുവൈത്ത്: പാലക്കാട്ടുകാരി സാധികയുടെ അടിയന്തരചികില്‍സയ്ക്കായി കുവൈത്ത് ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ എയര്‍ഫോഴ്സും കൈകോര്‍ത്തു. സാധികയുടെ തുടര്‍ചികില്‍സയ്ക്കായി ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനത്തില്‍ സാധികയും അച്ഛനും നാട്ടിലേക്ക് മടങ്ങി. ഇന്ന് ഉച്ചയോടെയാണ് സാധികയും പിതാവ് രതീഷ് കുമാറും നാട്ടിലേക്ക് യാത്രതിരിച്ചത്.
ബ്രെയിന്‍ ട്യൂമറിന് തുടര്‍ന്ന് കുവൈത്തില്‍ ചികില്‍സയിലായിരുന്ന സാധികയ്ക്ക് അടിയന്തരമായി ഓപറേഷന്‍ ആവശ്യമായിവരികയും കുവൈത്തില്‍ അതിനുള്ള സംവിധാനങ്ങളില്ലാത്തതിനാല്‍ കുട്ടിയുടെ അച്ഛന്‍ രതീഷ് കുമാര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ അംബാസിഡര്‍ ജീവസാഗര്‍, ഫസ്റ്റ് സെക്രട്ടറി സിബി എന്നിവരുടെ കേന്ദ്രവുമായുള്ള അടിയന്തര ഇടപെടലിനെത്തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോവാന്‍ അനുമതി നല്‍കുകയായിരുന്നു.
നാട്ടില്‍ എയിംസ് ആശുപത്രി അധികൃതര്‍ ഓപറേഷന്‍ ചെയ്യാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയെന്നുള്ള അറിയിപ്പ് ലഭിച്ചതിനെ ത്തുടര്‍ന്നാണ് എംബസി ഇടപെട്ട് കാര്യങ്ങള്‍ വേഗത്തിലാക്കിയത്. കുവൈത്തില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിമാനസര്‍വീസുകള്‍ നിര്‍ത്തിയതിനാലാണ് ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനത്തില്‍ കുട്ടിയെ നാട്ടിലേക്ക് അയച്ചത്. ലോക്ക് ഡൗണില്‍ വിമാനസര്‍വീസ് നിര്‍ത്തിവച്ചതിനുശേഷം കുവൈത്തില്‍നിന്നുള്ള ആദ്യരക്ഷാദൗത്യമാണിത്.
RELATED STORIES
ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTസ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMT