Gulf

ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രതിഷേധസംഗമം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി

ഗാര്‍ഡനിലും ഹാളിലുമായി രണ്ടിടങ്ങളില്‍ ഒരേസമയം നടന്ന പരിപാടിയില്‍ നിറഞ്ഞുകവിഞ്ഞ സദസ് എന്‍ആര്‍സി- സിഎഎയ്‌ക്കെതിരെയുള്ള പ്രവാസികളുടെ ശക്തമായ പ്രതിഷേധമായി മാറി. പരിപാടിയില്‍ നിരവധിപേര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രതിഷേധസംഗമം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി
X

ജിദ്ദ: എന്‍ആര്‍സി- സിഎഎയ്‌ക്കെതിരേ ഇമ്പാല ഗാര്‍ഡനില്‍ സംഘടിപ്പിച്ച പ്രതിഷേധസംഗമം ജിദ്ദയിലെ നാനാതുറകളിലുള്ള പ്രവാസികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഇന്ത്യന്‍ സോഷ്യല്‍ ഫോറം നോര്‍ത്തേണ്‍ സ്റ്റേറ്റും ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റികളുമാണ് പരിപാടി സംഘടിപ്പിച്ചത്. ഗാര്‍ഡനിലും ഹാളിലുമായി രണ്ടിടങ്ങളില്‍ ഒരേസമയം നടന്ന പരിപാടിയില്‍ നിറഞ്ഞുകവിഞ്ഞ സദസ് എന്‍ആര്‍സി- സിഎഎയ്‌ക്കെതിരെയുള്ള പ്രവാസികളുടെ ശക്തമായ പ്രതിഷേധമായി മാറി. പരിപാടിയില്‍ നിരവധിപേര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.


നൂറ്റാണ്ടുകളോളം വൈദേശികശക്തികള്‍ക്കെതിരേ ധീരോദാത്ത പോരാട്ടം നയിച്ച ലക്ഷക്കണക്കിന് മുസ്‌ലിംകളുടെ പിന്‍മുറക്കാരെ സിഎഎ ബില്ലിലൂടെ രാജ്യത്തുനിന്ന് പുറന്തള്ളാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നിഗൂഢശ്രമങ്ങളെ ശക്തിപൂര്‍വം ചെറുക്കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംഘടിപ്പിച്ച പ്രതിഷേധസമ്മേളനങ്ങള്‍ അഭിപ്രായപ്പെട്ടു. കേരള സ്റ്റേറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇ എം അബ്ദുല്ല അധ്യക്ഷത വഹിച്ചു.


സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗനി മലപ്പുറം പരിപാടി ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോറം നാഷനല്‍ പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍, സോഷ്യല്‍ ഫോറം കേരള സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി കോയിസ്സന്‍ ബീരാന്‍കുട്ടി, എക്‌സിക്യൂട്ടീവ് മെംബര്‍ അബ്ദുല്‍ ഹക്കിം കണ്ണൂര്‍, ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി വെങ്ങാട്, സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദ് കുട്ടി തിരുവേഗപ്പുറ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it