സൗദിയില്‍ ബസ് അപകടം; 21 ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു, 29 പേര്‍ക്ക് പരിക്ക്
ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ജിദ്ദ: സൗദിയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 21 കവിഞ്ഞു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 29 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ട് പേര്‍ ഇന്ത്യക്കാരാണ്. മുഹമ്മദ് ബിലാല്‍, റാസാ ഖാന്‍ എന്നീ പേരിലുള്ള ഇന്ത്യന്‍ പൗരന്മാരാണ് പരിക്കേറ്റവരുടെ കൂട്ടത്തിലുള്ളത്. ഇവര്‍ വ്യത്യസ്ത ആശുപത്രിയിലാണ് ചികില്‍സയിലുള്ളത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്നതില്‍ വ്യക്തമല്ല.
ജിദ്ദയിലെ അബഹക്കും മഹായിലിനും ഇടയിലുള്ള ചുരത്തിലാണ് ഇന്നലെ വൈകുന്നേരത്തോടെ അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് റോഡിന്റെ കൈവരി ഇടിച്ചു തകര്‍ത്ത് കുഴിയിലേക്ക് മറിഞ്ഞു തീപിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തീപിടുത്തത്തില്‍ ബസ് തീര്‍ത്തും കത്തിയമരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബസില്‍ ഉണ്ടായിരുന്നത് അബഹയില്‍ ഏഷ്യക്കാര്‍ നടത്തുന്ന ബറക്ക എന്ന ഉംറ ഏജന്‍സിക്ക് കീഴില്‍ തീര്‍ത്ഥാടനത്തിന് പുറപ്പെട്ടവരാണ്. ബസില്‍ 47 യാത്രക്കാരായിരുന്നു ഉണ്ടായത്.
RELATED STORIES
പുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMTമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMT