ജിദ്ദയില്‍ മരണപ്പെട്ട എടക്കര സ്വദേശിയുടെ മയ്യിത്ത് ഖബറടക്കി

ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദ മക്രോണയില്‍ താമസസ്ഥലത്ത് ഹൃദയസ്തംഭനം മൂലം മരണപ്പെട്ട മലപ്പുറം എടക്കര തണ്ണിക്കടവ് പരേതനായ മാട്ടായി സൈദലവി ഹാജിയുടെ മകന്‍ മാട്ടായി സുലൈമാന്‍ (അബ്ദുസ്സലാം) എന്ന ബാപ്പുട്ടിയുടെ (58) മൃതദേഹം ജിദ്ദയില്‍ ഖബറടക്കി. 35 വര്‍ഷത്തോളമായി പ്രവാസ ജീവിതം നയിച്ചുവരുന്ന സുലൈമാന്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. സുഹൃത്തുക്കളൊന്നിച്ച് താമസിച്ചു വരുന്നതിനിടെ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. ദേഹാസ്വാസ്ഥ്യം മൂലം റൂമില്‍ വിശ്രമിക്കുയായിരുന്ന സുലൈമാനെ സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മറുപടി ലഭിക്കാതിരുന്നതിനാല്‍ മുറി തുറന്നു നോക്കിയപ്പോള്‍ അബോധാവസ്ഥയിലായിരുന്നു. ഉടന്‍ സൗദി ആരോഗ്യ വിഭാഗത്തെ അറിയിച്ചതിനെ തുടര്‍ന്ന് അധികൃതരെത്തി പരിശോധിച്ചു മരണം ഉറപ്പുവരുത്തി കിങ് ഫഹദ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം റുവൈസ് മഖ്ബറയില്‍ ഖബറടക്കി. ടാക്‌സി കൂട്ടായ്മയിലെ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധി പേര്‍ ഖബറടക്കച്ചടങ്ങില്‍ സന്നിഹിതരായിരുന്നു. മാതാവ്: സഫിയ. ഭാര്യ: റംലത്ത്. മക്കള്‍: റംഷീദ, മുഹമ്മദ് റാസി, മുഹമ്മദ് റഷാദ്, ഫാത്തിമ റൈഫ, ഫാത്തിമ റൈദ. മരുമകന്‍: മുഹമ്മദലി.
വിവരമറിഞ്ഞ് ഖമീസ്മുഷൈത്തില്‍ നിന്നു സഹോദരന്‍ അബ്ദുല്‍ ഗഫൂര്‍ സ്ഥലത്തെത്തിയിരുന്നു. സൗദിയില്‍ ജോലി ചെയ്തിരുന്ന മറ്റു സഹോദരന്മാരായ ഷറഫുദ്ദീന്‍, അഷ്‌റഫ് എന്നിവര്‍ അവധിയില്‍ നാട്ടിലാണ്. രേഖകള്‍ സംബന്ധമായ നടപടിക്രമങ്ങള്‍ക്കും മറ്റും പിതൃസഹോദര പുത്രന്മാരായ നൗഷാദ്, ഫൈസല്‍ എന്നിവരും ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ വോളന്റിയര്‍മാരായ ഹസൈനാര്‍ മാരായമംഗലം, ഷിബു ഗുഡല്ലൂര്‍, സാമൂഹിക പ്രവര്‍ത്തകന്‍ നൗഷാദ് മമ്പാട് എന്നിവര്‍ രംഗത്തുണ്ടായിരുന്നു.
Body of an Edakara resident who died in Jeddah has been buried
RELATED STORIES
താനൂര് സവാദ് വധക്കേസിലെ പ്രതി ജയിലില് മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില് ഇടപെട്ട് പ്രശ്നം സങ്കീര്ണമാക്കുന്നതില് നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില് പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര് ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില് പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT