കൊവിഡ് ബാധിച്ച് മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മയ്യിത്ത് അല്‍റസില്‍ കബറടക്കി
ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകനായ റിയാസ് അല്‍റാസില്‍ ഫ്രറ്റേണിറ്റി ഫോറത്തിന്റെ കൊവിഡ് സന്നദ്ധ സേവനങ്ങളില്‍ സജീവമായിരുന്നു

അല്‍റസ്(സൗദി അറേബ്യ): കൊവിഡ് ബാധിച്ച് കഴിഞ്ഞ ചൊവ്വാഴ്ച്ച മരണപ്പെട്ട കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി റിയാസ് പുലോത്തുംകണ്ടി(35)യുടെ മയ്യിത്ത് അല്‍റസില്‍ കബറടക്കി. 10 ദിവസം മുമ്പാണ് റിയാസിന് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് അല്‍റസ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകനായ റിയാസ് അല്‍റാസില്‍ ഫ്രറ്റേണിറ്റി ഫോറത്തിന്റെ കൊവിഡ് സന്നദ്ധ സേവനങ്ങളില്‍ സജീവമായിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയിലായിരുന്ന റിയാസ് കഴിഞ്ഞ മാസമാണ് പുതിയ സ്‌പോണ്‍സറിലേക്ക് മാറ്റിയത്. അയ്യൂബ്-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ മക്കള്‍: സ്വാലിഹ ഹിബ, മുഹമ്മദ് സ്വാലിഹ്.
ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരായ ഫിറോസ് മലപ്പുറം, അയ്യൂബ് പാണ്ടായി, ഷംനാദ് പോത്തന്‍കോട്, സാലിഹ് കാസര്‍കോഡ്, ഫോറം അല്‍ഖസീം ഏരിയാ പ്രസിഡന്റ് ഷാനവാസ് കരുനാഗപ്പള്ളി, സുലൈമാന്‍ മേലാറ്റൂര്‍ തുടങ്ങിയവര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് അല്‍റാസ് മഖ്ബറയില്‍ തിങ്കളാഴ്ച്ച ഖബറടക്കി. ജനാസ നമസ്‌കാരത്തിന് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.
Body of a Kannur resident who died due to Covid was buried in Alras
RELATED STORIES
പെരുമ്പടപ്പില്‍ വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബബാധ
4 Jun 2023 5:57 PM GMTജുഡീഷ്യറിയില്‍ നിന്നുള്ള അനീതി അരാജകത്വം ഉണ്ടാക്കും: വിസ് ഡം സമ്മേളനം
3 Oct 2020 10:49 AM GMTഖത്തറില്‍ 23 കാരന് ഹൃദായാഘാതത്തെ തുടര്‍ന്ന് മരിച്ചു
19 Oct 2018 12:47 PM GMTമഞ്ചേരിയില്‍ കാല്‍നടയാത്ര അപകടമുനമ്പില്‍
18 Oct 2018 3:53 AM GMTഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന പ്രതി ആദം പോലിസ് വളര്‍ത്തിയ ഒറ്റുകാരന്
18 Oct 2018 3:52 AM GMTചേളാരി ഐഒസി പ്ലാന്റ്; പ്രവര്‍ത്തനം നിയമാനുസൃതമെന്ന് കമ്പനി അധികൃതര്‍
18 Oct 2018 3:52 AM GMT