റമദാനില്‍ ഇശാഅ്, തറാവീഹ് നമസ്‌കാരത്തിനായി അല്‍ഫത്തേഹ് പള്ളി തുറക്കും
വെള്ളിയാഴ്ച നമസ്‌കാരത്തിനായി അല്‍ഫത്തേഹ് വീണ്ടും തുറക്കുമെന്ന് നീതിന്യായ, ഇസ്‌ലാമിക് കാര്യ, എന്‍ഡോവ്മെന്റ് മന്ത്രി പറഞ്ഞതിന് ഒരുദിവസത്തിന് ശേഷമാണ് പ്രഖ്യാപനം.

മനാമ: പുണ്യമാസത്തിലുടനീളം ഇശാഅ് (സായാഹ്‌നം), തറാവീഹ് (റമദാനിലെ ഇശാഅ് പ്രാര്‍ത്ഥനകള്‍ക്കുശേഷം നടത്തുന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍) എന്നിവയ്ക്കായി അല്‍ഫത്തേഹ് പള്ളി തുറക്കുമെന്ന് ജസ്റ്റിസ് ഇസ്‌ലാമിക് അഫയേഴ്‌സ്, എന്‍ഡോവ്മെന്റ് മന്ത്രാലയം അറിയിച്ചു. ഈ തീരുമാനം രാജാവ് അംഗീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച നമസ്‌കാരത്തിനായി അല്‍ഫത്തേഹ് വീണ്ടും തുറക്കുമെന്ന് നീതിന്യായ, ഇസ്‌ലാമിക് കാര്യ, എന്‍ഡോവ്മെന്റ് മന്ത്രി പറഞ്ഞതിന് ഒരുദിവസത്തിന് ശേഷമാണ് പ്രഖ്യാപനം. എന്നിരുന്നാലും ജുമുഅ, ഇശാഅ്, തറാവീഹ് പ്രാര്‍ത്ഥനകള്‍ ഇമാമിനും അഞ്ചുപേര്‍ക്കും പരിമിതപ്പെടുത്തും. എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതുണ്ട്.
ആരോഗ്യ അധികാരികളുടെ മേല്‍നോട്ടത്തിലായിരിക്കും പ്രാര്‍ത്ഥനകള്‍. ഓഡിയോ- വിഷ്വല്‍ മീഡിയയിലൂടെ വെള്ളിയാഴ്ച പ്രഭാഷണവും റമദാന്‍ ഇശാഅ്, തറാവീഹ് പ്രാര്‍ത്ഥനകളും പ്രക്ഷേപണം ചെയ്യുക, ശ്രോതാക്കള്‍ക്കും കാഴ്ചക്കാര്‍ക്കും അവയില്‍നിന്ന് പ്രയോജനം നേടാന്‍ സഹായിക്കുക എന്നിവയാണ് ലക്ഷ്യം. പള്ളി വീണ്ടും തുറക്കാനുള്ള തീരുമാനപ്രകാരം ഒത്തുചേരലുകള്‍ (അഞ്ചില്‍ കൂടുതല്‍ ആളുകളുണ്ടാവരുത്), സാമൂഹിക അകലം പാലിക്കല്‍ (കുറഞ്ഞത് രണ്ടുമീറ്ററെങ്കിലും), കൊറോണ വൈറസ് മഹാമാരിയെ നേരിടുന്നതിനാല്‍ ഫെയ്സ്മാസ്‌കുകള്‍ ധരിക്കുക എന്നിവ സംബന്ധിച്ച് ബഹ്റൈന്‍ സ്വീകരിച്ച കര്‍ശനനിയമങ്ങള്‍ ബാധകമാവും.
RELATED STORIES
പോപുലര്‍ ഫ്രണ്ടിന്റെ 'ചാരവനിതയായ' അഭിഭാഷക
26 May 2023 4:35 PM GMTകര്‍ണാടകയില്‍ തോറ്റത് മോദി തന്നെ
18 May 2023 5:36 PM GMTമണിപ്പൂരിലെ അശാന്തിയും ജന്തര്‍മന്ദറിലെ പ്രതിഷേധവും
12 May 2023 4:32 AM GMTപുല്‍വാമ: പൊള്ളുന്ന തുറന്നുപറച്ചിലിലും മൗനമോ...?
24 April 2023 9:34 AM GMTകഅബക്ക് നേരെയും ഹിന്ദുത്വ വിദ്വേഷം
13 April 2023 3:19 PM GMTകര്‍ണാടക തിരഞ്ഞെടുപ്പും ജി20 ഉച്ചകോടിയും
4 April 2023 2:15 PM GMT