Gulf

അര്‍ജന്റീനയുടെ വിജയം; ജിദ്ദയില്‍ ആഘോഷരാവ് സംഘടിപ്പിക്കുന്നു

അര്‍ജന്റീനയുടെ വിജയം; ജിദ്ദയില്‍ ആഘോഷരാവ് സംഘടിപ്പിക്കുന്നു
X

ജിദ്ദ: ലോകകപ്പ് ഫുട്‌ബോളില്‍ കിരീടം ചൂടിയ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കാന്‍ മലയാളികളായ ആരാധകര്‍ ഡിസംബര്‍ 22 വ്യാഴാഴ്ച ജിദ്ദയില്‍ ഒത്തുകൂടുന്നു. ജിദ്ദ ഷറഫിയയിലാണ് വിവിധ പരിപാടികളോടെ വിജയാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

വ്യാഴാഴ്ച രാത്രി 9 മണിക്ക് ഷറഫിയ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ആഘോഷരാവിന് തുടക്കമാവും. ഡിജെയും, സംഗീത വിരുന്നും, അര്‍ജന്റീനയുടെ ഫുട്‌ബോള്‍ നാള്‍വഴികളുടെ പ്രദര്‍ശനവുമുണ്ടായിരിക്കും. ജിദ്ദയിലും പരിസരപ്രദേശങ്ങളിലുമുള്ള നൂറുക്കണക്കിന് ആരാധകര്‍ പരിപാടിയില്‍ സംബന്ധിക്കുമെന്ന് ജിദ്ദ അര്‍ജന്റീന ഫാന്‍സ് അസോസിയേഷന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it