Gulf

3,000 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ കവിതകള്‍ അടങ്ങിയ പുസ്തകത്തിന്റെ അറബി പതിപ്പ് പ്രകാശനം ചെയ്തു

കാശ്മീരി, ബംഗാളി, തമിഴ്, ഉര്‍ദു എന്നിവയുള്‍പ്പെടെ 28 ഭാഷകളിലായുള്ള കവിതകളുടെ സമാഹാരമായ '100 മഹത്തായ ഇന്ത്യന്‍ കവിതകള്‍' ആണ് പ്രകാശനം ചെയ്തത്

3,000 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ കവിതകള്‍ അടങ്ങിയ പുസ്തകത്തിന്റെ അറബി പതിപ്പ് പ്രകാശനം ചെയ്തു
X

ഷാര്‍ജ: 3,000 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ കവിതകള്‍ അടങ്ങിയ പുസ്തകത്തിന്റെ അറബി പതിപ്പ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് (എസ്‌ഐബിഎഫ്) നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. കാശ്മീരി, ബംഗാളി, തമിഴ്, ഉര്‍ദു എന്നിവയുള്‍പ്പെടെ 28 ഭാഷകളിലായുള്ള കവിതകളുടെ സമാഹാരമായ '100 മഹത്തായ ഇന്ത്യന്‍ കവിതകള്‍' ആണ് പ്രകാശനം ചെയ്തത്.മിര്‍സ ഗാലിബ്, ഫിറാഖ് ഗോരഖ്പുരി തുടങ്ങിയ ഇതിഹാസ ഇന്ത്യന്‍ കവികളുടെ കൃതികളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

'പുസ്തകത്തിലെ ചില കവിതകള്‍ക്ക് 3,000 വര്‍ഷത്തോളം പഴക്കമുണ്ട്' എന്ന് 2018ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകം എഡിറ്റ് ചെയ്ത മഡഗാസ്‌കറിലെ ഇന്ത്യന്‍ അംബാസഡര്‍ അഭയ് കുമാര്‍ പറഞ്ഞു. തുടര്‍ന്ന് ഇത് പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍, സ്പാനിഷ്, മലഗാസി, ഫ്രഞ്ച്, ഐറിഷ്, നേപ്പാളീസ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തിരുന്നു.

അറബ് ലോകത്തെ ദശലക്ഷക്കണക്കിന് വായനക്കാരിലേക്ക് ഇന്ത്യന്‍ കവിതയെ എത്തിക്കാന്‍ ഇത് സഹായിക്കും. ഇത് തനിക്ക് മാത്രമല്ല ജീവിച്ചിരിക്കുന്നതും മരിച്ചവരുമായ എല്ലാ ഇന്ത്യന്‍ കവികള്‍ക്കും അഭിമാനത്തിന്റെ മഹത്തായ നിമിഷമാണിതെന്നും ഒരു വീഡിയോ സന്ദേശത്തില്‍ കുമാര്‍ പറഞ്ഞു.

ഷാര്‍ജ എമിറേറ്റിലെ എക്‌സ്‌പോ സെന്ററിലെ ഇന്റലക്ച്വല്‍ ഹാളില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആണ് ചടങ്ങ് സംഘടിപ്പിച്ചത്.

Next Story

RELATED STORIES

Share it