Gulf

അമിത് ഷാ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെയ്ക്കുക; ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ പോലിസും ആര്‍എസ്എസ് ഗുണ്ടകളും മുസ്‌ലിം പ്രദേശങ്ങളില്‍ നടത്തുന്ന നരനായാട്ട് മാധ്യമങ്ങളില്‍നിന്നും ലോകരാജ്യങ്ങളുടെ ശ്രദ്ധയില്‍ വരുന്നതിനെ തടയുന്നതിനുമാണ് പോപുലര്‍ ഫ്രണ്ട് പോലെയുള്ള സംഘടനകളെ നിരോധിക്കുമെന്ന ഭീഷണി ഇറക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.

അമിത് ഷാ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെയ്ക്കുക; ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

അല്‍ഖോബാര്‍: ഭരണഘടനയ്‌ക്കെതിരായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം, എന്‍ആര്‍സി നടപ്പാക്കരുത് എന്നീ ആവശ്യങ്ങളുന്നയിച്ച് ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരങ്ങള്‍ക്കുനേരെ പോലിസും എബിവിപി ഗൂണ്ടകളും നടത്തിയ അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത് ഷാ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ഖോബാര്‍ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണഘടനാ വിരുദ്ധവും മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ പോലിസും ആര്‍എസ്എസ് ഗുണ്ടകളും മുസ്‌ലിം പ്രദേശങ്ങളില്‍ നടത്തുന്ന നരനായാട്ട് മാധ്യമങ്ങളില്‍നിന്നും ലോകരാജ്യങ്ങളുടെ ശ്രദ്ധയില്‍ വരുന്നതിനെ തടയുന്നതിനുമാണ് പോപുലര്‍ ഫ്രണ്ട് പോലെയുള്ള സംഘടനകളെ നിരോധിക്കുമെന്ന ഭീഷണി ഇറക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. അഭിപ്രായസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിട്ട് പൗരത്വ ഭേദഗതിക്കെതിരേയുള്ള സമരങ്ങളെ വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ചന്ദ്രശേഖര്‍ ആസാദിനെ ജയിലില്‍ ചികില്‍സ പോലും തടഞ്ഞുകൊണ്ട് പാര്‍പ്പിച്ചിരിക്കുന്നതും കഴിഞ്ഞ ദിവസം യുപിയില്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കണ്ണന്‍ ഗോപിനാഥനെ അറസ്റ്റുചെയ്തതുമെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.

ബ്ലോക്ക് പ്രസിഡന്റ് മന്‍സൂര്‍ പൊന്നാനി അധ്യക്ഷത വഹിച്ച യോഗം സോഷ്യല്‍ ഫോറം ദമ്മാം കേരള സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി മുബാറക് പൊയില്‍ത്തൊടി ഉദ്ഘാടനം ചെയ്തു. ഷെരീഫ് കോട്ടയം, ഹബീബ് കൊടുവള്ളി, അഷ്‌റഫ് പാലക്കാട്, അസ്‌കര്‍ തിരുനാവായ, അബ്ദുല്‍ റഹിം വടകര, അനസ് പന്തളം, അമീന്‍ ബീമാപള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it