വിടപറഞ്ഞത് പണ്ഡിതധര്‍മം നിര്‍വഹിച്ച അതുല്യപ്രതിഭ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത്

യഥാര്‍ഥ പണ്ഡിതന്റെ ധര്‍മമെന്തെന്ന് സ്വജീവിതത്തിലൂടെ കാണിച്ചുകൊടുത്ത ഒരു പണ്ഡിതപ്രതിഭയാണ് നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നത്.

വിടപറഞ്ഞത് പണ്ഡിതധര്‍മം നിര്‍വഹിച്ച അതുല്യപ്രതിഭ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത്

കുവൈത്ത്: സമകാലിക ഇന്ത്യയിലെ അരക്ഷിതസമൂഹത്തിന് നിര്‍ഭയത്വത്തോടെ നേതൃത്വം നല്‍കി പണ്ഡിതധര്‍മം നിര്‍വഹിച്ച അതുല്യപ്രതിഭയാണ് ഉസ്താദ് മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം കേരളീയ മുസ്്‌ലിം നവോത്ഥാനചരിത്രത്തില്‍ മറക്കാനാവാത്തവിധം സ്മരിക്കപ്പെടും. യഥാര്‍ഥ പണ്ഡിതന്റെ ധര്‍മമെന്തെന്ന് സ്വജീവിതത്തിലൂടെ കാണിച്ചുകൊടുത്ത ഒരു പണ്ഡിതപ്രതിഭയാണ് നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നത്.

അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കുമുള്ള ദു:ഖത്തില്‍ പങ്കുചേരുന്നതായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് കേരളാ ഘടകം അനുശോചനക്കുറിപ്പിലൂടെ അറിയിച്ചു.
RELATED STORIES

Share it
Top