അല്‍ മനാര്‍ അന്താരാഷ്ട്ര സഹിഷ്ണുതാ സമ്മേളനം ദുബയില്‍

അല്‍ മനാര്‍ അന്താരാഷ്ട്ര സഹിഷ്ണുതാ സമ്മേളനം ദുബയില്‍

ദുബയ്: സഹിഷ്ണുതാ വര്‍ഷമായി ആചരിക്കുന്ന യുഎഇയില്‍ ദുബയിലെ അല്‍മനാര്‍ സെന്റര്‍ നടത്തുന്ന അന്താരാഷ്ട്ര സഹിഷ്ണുതാ സമ്മേളനം ഏപ്രില്‍ മൂന്നിന് ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ത്രിദിന സമ്മേളനത്തില്‍ സ്വിംബാബ്‌വേയില്‍ നിന്നുള്ള ഇസ്മയില്‍ മെന്‍ക്, സൗദി അറേബ്യയിലെ അസീം അല്‍ ഹക്കിം, കാനഡയില്‍ നിന്നുള്ള സയിദ് റഗീയ, യുകെയില്‍ നിന്നുള്ള അബു അബ്ദുല്‍ സലാം, അബ്ദു റഹിം പ്രീന്‍, ഇന്ത്യയില്‍ നിന്ന് അഹമ്മദ് ഹാമിദ് എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും.

ഇസ്ലാമിന്റെ സഹിഷ്ണുത പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ഈ പൊതു സമ്മേളനത്തില്‍ മറ്റു ഉന്നത വ്യക്തികളും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ അല്‍ മനാര്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ എ പി, അബ്ദുല്‍ ഹാദി, മുഹമ്മദ് സുഹൈല്‍, അബ്ദുല്‍ സമദ് എ പി, അഹമ്മദ് ഹാമിദ്, സക്കരിയ്യ സംബന്ധിച്ചു.

RELATED STORIES

Share it
Top