Gulf

പ്രമുഖ വ്യവസായി സൈഫ് അല്‍ ഗുറൈര്‍ ഓര്‍മ്മയായി

യുഎഇയിലെ പ്രമുഖ വ്യവസായിയും കോടിപതിയും അല്‍ ഗുറൈര്‍ ഗ്രൂപ്പ് ചെയര്‍മാനുമായിരുന്ന സൈഫ് അഹമ്മദ് അല്‍ ഗുറൈര്‍ (95) നിര്യാതനായി.

ദുബയ്: യുഎഇയിലെ പ്രമുഖ വ്യവസായിയും കോടിപതിയും അല്‍ ഗുറൈര്‍ ഗ്രൂപ്പ് ചെയര്‍മാനുമായിരുന്ന സൈഫ് അഹമ്മദ് അല്‍ ഗുറൈര്‍ (95) നിര്യാതനായി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദും ദുബയ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് റാഷിദും സൈഫ് അല്‍ ഖുറൈറിന്റെ അല്‍ ഖവാനീജിലുള്ള വീട്ടിലെത്തി ബന്ധുക്കളെ അനുശോചനം അറിയിച്ചു. മഷ്‌രിഖ് ബാങ്ക്, മസാഫി വാട്ടര്‍, നാഷണല്‍ ഫഌവര്‍ മില്‍, ഒമാന്‍ ഇന്‍ഷ്യൂറന്‍സ്, അല്‍ ഗുറൈര്‍ പ്രിന്റിംഗ് പ്രസ്സ്, അല്‍ ഗുറൈര്‍ സ്റ്റീല്‍, അല്‍ ഗുറൈര്‍ പാക്കേജ്, അല്‍ ഗുറൈര്‍ സെന്റര്‍, ബര്‍ജുമാന്‍ സെന്റര്‍, റീഫ് മാള്‍ അടക്കമുള്ള നിരവി സ്ഥാപനങ്ങളില്‍ മലയാളികളടക്കം ആയിരക്കണക്കിന് പേരാണ് യുഎഇയില്‍ ജോലി നോക്കുന്നത്. കടലില്‍ മുത്ത് വാരി ജീവിച്ചിരുന്ന അഹമ്മദ് അല്‍ ഗുറൈറിന്റെ 5 മക്കളില്‍ ഒരാളായാണ് സൈഫ് ജനിച്ചത്. സിമന്റ് നിര്‍മ്മാണവും, പഞ്ചസാര വ്യവസായവുമായിരുന്നു സൈഫിന്റെ ആദ്യത്തെ സംരഭങ്ങള്‍. മൃതദേഹം വന്‍ജനാവലിയോടെ ഖിസൈസിലുള്ള ഖബറിസ്ഥാനില്‍ ചൊവ്വാഴ്ച വൈകിട്ട് ഖബറടക്കി.

Next Story

RELATED STORIES

Share it