പ്രവാസികളുടെ മടക്കം; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് അനുവദിച്ചു തുടങ്ങി

അബൂദബി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുടുങ്ങിപ്പോയ പ്രവാസികളുടെ മടക്കയാത്രയ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങള്‍ സജീവം. അന്താരാഷ്ട്രതലത്തില്‍ വിമാനയാത്ര റദ്ദാക്കിയിട്ട് രണ്ടു മാസത്തിനു ശേഷം ഗള്‍ഫില്‍ നിന്നു ഇന്ത്യയിലേക്ക് വ്യാഴാഴ്ച വീണ്ടും വിമാന സര്‍വീസ് ആരംഭിക്കുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യാഴാഴ്ച വൈകീട്ട് 4.15ന് അബൂദബിയില്‍ നിന്നു കൊച്ചിയിലേക്ക് ആദ്യ സര്‍വീസ് നടത്തും. ആദ്യയാത്രയിലുള്ളവര്‍ക്കുള്ള ടിക്കറ്റുകള്‍ അനുവദിച്ചു തുടങ്ങി. 725 ദിര്‍ഹമാണ് നിരക്ക് ഈടാക്കുന്നത്. ആകെ 177 യാത്രക്കാരുമായാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്
കൊച്ചിയിലേക്ക് പറക്കുക. ദുബയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനവും വ്യാഴാഴ്ച തന്നെയാണ് യാത്ര തിരിക്കുക. ഇതിലും 177 യാത്രക്കാരാണുണ്ടാവുക. ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും നല്‍കുന്ന പട്ടികയനുസരിച്ചാണ് യാത്രക്കാര്‍ക്ക് ടിക്കറ്റ് അനുവദിക്കുന്നത്. നേരത്തേ, ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ അടിയന്തിര പ്രാധാന്യമുള്ളവരുടെ പട്ടികയാണ് എംബസി എയര്‍ലൈന്‍ ഓഫിസിന് നല്‍കിയിട്ടുള്ളത്. അതിനിടെ, ഗള്‍ഫില്‍നിന്നുള്ള വിാമന നിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
RELATED STORIES
പച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTജലീലിന്റെ 'മാധ്യമ' ശത്രുത പിണറായി സര്‍ക്കാരിന്റെ സംഘി മുഖം |THEJAS...
26 July 2022 3:25 PM GMTഇന്ത്യയില്‍ ജനാധിപത്യം തുറുങ്കിലാണ്: ആരു രക്ഷിക്കും? Editors Voice |...
19 July 2022 2:48 PM GMTമഹാരാഷ്ട്രീയ രാഷ്ട്രീയം എങ്ങോട്ട്? കഥ ഇതുവരെ
27 Jun 2022 3:27 AM GMTഗുജറാത്ത് ഫയല്സിനെകുറിച്ച് മോദി എന്തു പറയുന്നു?
22 March 2022 2:55 PM GMTമീഡിയവണ്ണിന് വിലക്ക്: കാരണം ഇതാണ്|THEJAS NEWS
1 Feb 2022 3:55 PM GMT