കുവൈത്ത് ഇന്ത്യന്‍ എംബസിയിലെ അഭിഭാഷക പാനല്‍ വിപുലീകരിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ നിലവിലെ അഭിഭാഷക പാനല്‍ വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി പരിചയസമ്പന്നരായ വിദഗ്ദ അഭിഭാഷകരില്‍ നിന്നും നിയമ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നതായി ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. നിയമനവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും മറ്റു കൂടിയാലോചനകളും അപേക്ഷകളില്‍ നടത്തുന്ന പ്രാഥമിക പരിശോധനയ്ക്കു ശേഷം പിന്തുടരുന്നതായിരിക്കും. താല്‍പര്യമുള്ളവര്‍ താഴെ കാണുന്ന വിലാസത്തില്‍ സപ്തംബര്‍ 30നകം ബന്ധപ്പെടേണ്ടതാണെന്നും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നിയമപരമായി പ്രശ്‌നങ്ങള്‍ നേരിടുന്ന ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നിയമ സഹായം ഉറപ്പാക്കുമെന്ന് പുതുതായി സ്ഥാനമേറ്റെടുത്ത ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യന്‍ എംബസിയിലെ അഭിഭാഷക പാനല്‍ വിപുലീകരിക്കുന്നതെന്നാണു അറിയുന്നത്.
വിലാസം:
Mr.Rahul
First Secretary ( community welfare)
Embassy Of India, Kuwait
Email: cw.kuwait@mea.gov.in
Advocate Panel at the Indian Embassy in Kuwait is expanding
RELATED STORIES
പ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTരാജ്യം നടുങ്ങിയ ട്രെയിന്‍ ദുരന്തങ്ങള്‍
3 Jun 2023 10:33 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMT