World

റിയാദില്‍ ഹോട്ടലിന്റെ മുന്‍ഭാഗം തകര്‍ന്ന് മലയാളിയുള്‍പ്പെടെ രണ്ട് മരണം

കായംകുളം കീരിക്കാട് തെക്ക് സ്വദേശി വൈക്കത്ത് പൊതുവേല്‍ അബ്ദുല്‍ അസീസ് കോയക്കുട്ടി(50), തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശിയുമാണ് മരിച്ചത്. സമീപത്തുണ്ടായിരുന്ന അഞ്ചിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ശുമൈസി കിങ് സൗദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റിയാദില്‍ ഹോട്ടലിന്റെ മുന്‍ഭാഗം തകര്‍ന്ന് മലയാളിയുള്‍പ്പെടെ രണ്ട് മരണം
X

റിയാദ്: സൗദിയിലെ റിയാദില്‍ മലയാളികളുടെ കീഴിലുള്ള ഹോട്ടലിന്റെ പാരപ്പെറ്റ് തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. നഗരത്തിന്റെ കിഴക്കുഭാഗമായ ബഗളപ്പ് റോദ സല്‍മാന്‍ ഫാരീസ് റോഡില്‍ റൗദ് ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റിലുള്ള മലാസ് റസ്റ്റോറന്റിലാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ അപകടമുണ്ടായത്.


കായംകുളം കീരിക്കാട് തെക്ക് സ്വദേശി വൈക്കത്ത് പൊതുവേല്‍ അബ്ദുല്‍ അസീസ് കോയക്കുട്ടി(50), തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശിയുമാണ് മരിച്ചത്. സമീപത്തുണ്ടായിരുന്ന അഞ്ചിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ശുമൈസി കിങ് സൗദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പോലിസെത്തി 11 മണിയോടെ മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി. പ്രഭാതഭക്ഷണത്തിന്റെ സമയമായതിനാല്‍ നിരവധിയാളുകള്‍ റസ്‌റ്റോറന്റിലുണ്ടായിരുന്നു. ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന കെട്ടിടം വളരെ കാലപഴക്കമുള്ളതാണെന്ന് പറയുന്നു. സ്വകാര്യകമ്പനിയില്‍ ഡ്രൈവറാണ് മരിച്ച അബ്ദുല്‍ അസീസ്. സാമൂഹികപ്രവര്‍ത്തകന്‍ കൂടിയായ അബ്ദുല്‍ അസീസ് റിയാദിലെ കേളി കലാസാംസ്‌കാരികവേദി സെന്‍ട്രല്‍ കമ്മിറ്റി അംഗവും റൗദ ഏരിയാ സെക്രട്ടറിയുമാണ്. റഫിയയാണ് ഭാര്യ. മക്കള്‍: ആരിഫ്, ആഷിന.

Next Story

RELATED STORIES

Share it