കൊവിഡിനെ അതിജീവിച്ച പുലാമന്തോള് സ്വദേശി ദുബയില് കെട്ടിടത്തില് നിന്ന് വീണുമരിച്ചു
കൊവിഡ് ബാധയില് നിന്ന് അടുത്തിടെ മോചിതനായ മലപ്പുറം പുലാമന്തോള് ചെമ്മലശ്ശേരി സ്വദേശി നീലത്ത് മുഹമ്മദ് ഫിര്ദൗസ് (26) ആണ് അല്റിഖ്ഖ പ്ളാസ കെട്ടിടത്തിന്റെ ഏഴാം നിലയിലെ ബാല്കണിയില് നിന്ന് വീണ് മരിച്ചത്.

ദുബയ്: ദേര അല്റിഖ്ഖ റോഡിലെ കെട്ടിടത്തിന്റെ ഏഴാം നിലയില് നിന്ന് വീണു മലയാളി മരിച്ചു. കൊവിഡ് ബാധയില് നിന്ന് അടുത്തിടെ മോചിതനായ മലപ്പുറം പുലാമന്തോള് ചെമ്മലശ്ശേരി സ്വദേശി നീലത്ത് മുഹമ്മദ് ഫിര്ദൗസ് (26) ആണ് അല്റിഖ്ഖ പ്ളാസ കെട്ടിടത്തിന്റെ ഏഴാം നിലയിലെ ബാല്കണിയില് നിന്ന് വീണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 4.40ഓടെയാണ് സംഭവം. സുബ്ഹി നമസ്കാരത്തിനായി എഴുന്നേറ്റ ഫിര്ദൗസ് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് റിപോര്ട്ടുകള്.അല്റിഖ്ഖയിലെ ഗ്രീന് കോര്ണര് ബില്ഡിംഗിലെ പാറാവുകാരനായിരുന്നു. തന്റെ അമ്മാവന് നൗഷാദ് അലി അടക്കം ആറു പേരോടൊപ്പമാണ് ഇദ്ദേഹം താമസിച്ചിരുന്നത്.
ഏപ്രില് 10നാണ് ഇദ്ദേഹം കൊവിഡ് പോസിറ്റീവായത്. റാഷിദ് ആശുപത്രിയില് ചികില്സയിലായിരുന്ന ഇദ്ദേഹം മെയ് ഏഴിനാണ് രോഗ വിമുക്തി നേടി പുറത്തിറങ്ങിയത്.കൊവിഡ് ബാധയ്ക്കു ശേഷം ഇദ്ദേഹം മാസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നു. ഇതിനിടക്ക് ഇദ്ദേഹത്തെ താമസ സ്ഥലത്ത് നിന്നും കാണാതാവുകയുംപിന്നീട് കണ്ടെത്തുകയുമായിരുന്നുവെന്ന് ബന്ധപ്പെട്ടവര് പറഞ്ഞു.
RELATED STORIES
ഔദ്യോഗിക പാനലിനെതിരേ മല്സരം വ്യാപകം; സിപിഐയില് വിമത പക്ഷം...
27 Jun 2022 2:14 PM GMTമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: വിമതര്ക്ക് ആശ്വാസം; അയോഗ്യതാ...
27 Jun 2022 2:04 PM GMTമോദി ചെയ്യുന്നതൊക്കെ കേരളത്തിലും ആവര്ത്തിക്കപ്പെടുന്നു: വി ടി ബലറാം
27 Jun 2022 12:26 PM GMTകട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക; നേതൃത്വത്തിനെതിരേ...
27 Jun 2022 11:43 AM GMT'കടക്കു പുറത്ത്' പറഞ്ഞയാള് ഇപ്പോള് നല്ല പിള്ള ചമയുന്നു;...
27 Jun 2022 10:30 AM GMTപയ്യന്നൂരില് ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയ സംഭവം;രണ്ട് ഡിവൈഎഫ്ഐ ...
27 Jun 2022 10:13 AM GMT