15 വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത ഇന്ത്യക്കാരന് തടവ്

തന്റെ വെട്ടിക്കുറച്ച 4,000 ദിര്‍ഹം പിന്‍വലിച്ചില്ലെങ്കില്‍ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യുമെന്ന് ഇദ്ദേഹം വാട്‌സ്ആപ്പിലൂടെ ഭീഷണി മുഴക്കുകയായിരുന്നു.

15 വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത ഇന്ത്യക്കാരന് തടവ്

ദുബയ്: വേതനം വെട്ടിക്കുറച്ചതിന് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റേതടക്കം 15 വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത 33 കാരനായ ഇന്ത്യക്കാരന് 3 മാസം തടവിനും നാട് കടത്തലിനും ദുബയ് കോടതി വിധിച്ചു.

തന്റെ വെട്ടിക്കുറച്ച 4,000 ദിര്‍ഹം പിന്‍വലിച്ചില്ലെങ്കില്‍ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യുമെന്ന് ഇദ്ദേഹം വാട്‌സ്ആപ്പിലൂടെ ഭീഷണി മുഴക്കുകയായിരുന്നു. ഇതെത്തുടര്‍ന്ന് കമ്പനി ഉടമ ദുബയ് മുറഖാബാദ് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രതിയുടെ പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ നടത്തിയ പരിശോധനയിലാണ് 15 ഓളം വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തതായി കണ്ടെത്തിയത്.

RELATED STORIES

Share it
Top