Gulf

ഡിസ്പാക്ക് സംഘടിപ്പിക്കുന്ന 'കി ടു സക്സസ്' ജനുവരി 18ന്

പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും ഒപ്പം ഉല്‍കണ്ഠയകറ്റുകയും അവര്‍ക്ക് ഉന്നതപദവികള്‍ നേടാനുള്ള വഴികള്‍ വിശദീകരിക്കുന്ന മികച്ച പരിപാടിയായി ഡോ: അലക്സാണ്ടര്‍ ജേക്കബ് പങ്കെടുക്കുന്ന 'കി ടു സക്സസ്'പരിപാടി മാറുമെന്ന് സംഘാടകര്‍ പറഞ്ഞു.

ഡിസ്പാക്ക് സംഘടിപ്പിക്കുന്ന കി ടു സക്സസ് ജനുവരി 18ന്
X

ദമ്മാം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണം നല്‍കുന്നതിന്റെ ഭാഗമായി ദമ്മാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലെ രക്ഷിതാക്കളുടെ പൊതുവേദിയായ ഡിസ്പാക്ക് സംഘടിപ്പിക്കുന്ന 'കി ടു സക്സസ്' പരിപാടിയില്‍ മുന്‍ ജയില്‍ ഡിജിപി ഡോ: അലക്സാണ്ടര്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 18 ന് ദമ്മാം ക്രിസ്റ്റല്‍ ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടി ഉച്ചയ്ക്ക് 3 മണി മുതല്‍ ആരംഭിക്കും. പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും ഒപ്പം ഉല്‍കണ്ഠയകറ്റുകയും അവര്‍ക്ക് ഉന്നതപദവികള്‍ നേടാനുള്ള വഴികള്‍ വിശദീകരിക്കുന്ന മികച്ച പരിപാടിയായി ഡോ: അലക്സാണ്ടര്‍ ജേക്കബ് പങ്കെടുക്കുന്ന 'കി ടു സക്സസ്'പരിപാടി മാറുമെന്ന് സംഘാടകര്‍ പറഞ്ഞു. കാലങ്ങളായി പൊതുസമൂഹം ആവശ്യപ്പെടുന്ന അധ്യാപക-രക്ഷാകര്‍തൃ സമിതി സ്‌കൂളില്‍ രൂപീകരിക്കണമെന്ന് ഡിസ്പാക്ക് ആവശ്യപ്പെട്ടു. ഡോ: അലക്സാണ്ടര്‍ ജേക്കബിന് ഒരു ദിവസം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി പരിപാടി സംഘടിപ്പിക്കാന്‍ സ്‌കൂള്‍ ഓഡിറ്റോറിയം സൗകര്യപ്പെടുത്താന്‍ അപേക്ഷ നല്‍കിയിട്ടും അധികൃതര്‍ കാണിച്ച നിസംഗത പ്രതിഷേധാര്‍ഹമാണെന്ന് ഡിസ്പാക് ഭാരവാഹികള്‍ പറഞ്ഞു. സ്‌കൂള്‍ കേന്ദ്രീകരിച്ചുള്ള മയക്ക് മരുന്ന് ഉപയോഗം, മറ്റു അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരേ പ്രതിരോധം സ്യഷ്ടിക്കാനും ശക്തമായ ബോധവല്‍ക്കരണം നല്‍കാനും കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് ഡിസ്പാക്കിന് സാധിച്ചതായി ഭാരവാഹികള്‍ അവകാശപ്പെട്ടു.

പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കാനും നിര്‍ധനരായ വിദ്യാര്‍ഥികളുടെ ഫീസ് കുടിശ്ശിക നികത്താനും കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്. സമീപകാലത്തുണ്ടായ കനത്ത മഴയില്‍ സ്‌കൂളില്‍ അകപ്പെട്ടുപോയ വിദ്യാര്‍ഥികള്‍ക്ക് വീട്ടിലെത്താനുള്ള സൗകര്യമൊരുക്കാന്‍ ഡിസ്പാക് പ്രവര്‍ത്തകര്‍ സേവനസന്നദ്ധരായി രംഗത്തുണ്ടായിരുന്നു. പുതുതായി നിയമിതനായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുബൈര്‍ അഹ്്മദ് ഖാനെ സന്ദര്‍ശിച്ച് അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സമകാലിക കാലഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന വിവിധ വിഷയങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യുന്ന കി ടു സക്സസ് പരിപാടി പ്രവാസി സമൂഹം ഉപയോഗപ്പെടുത്തണമെന്ന് ഭാരവാവഹികള്‍ എല്ലാ സംഘടനകളോടും വ്യക്തികളോടും അഭ്യര്‍ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഡിസ്പാക് പ്രസിഡന്റ് സി കെ ഷഫീക്, ജനറല്‍ സെക്രട്ടറി മുജീബ് കളത്തില്‍, ഖജാഞ്ചി മുസ്തഫ തലശ്ശേരി, ഭാരവാഹികളായ അഷ്റഫ് ആലുവ, താജ് അയ്യാരില്‍, നജീബ് അരഞ്ഞിക്കല്‍, ഷമീം കട്ടാക്കട, റെജി പീറ്റര്‍ പങ്കെടുത്തു.





Next Story

RELATED STORIES

Share it