ലുലു ഗ്രൂപ്പ് 1500 ജാവക്കാര്‍ക്ക് തൊഴില്‍ നല്‍കും
BY AKR13 Jan 2020 4:39 PM GMT

X
AKR13 Jan 2020 4:39 PM GMT
അബുദബി: പ്രമുഖ റീട്ടയില്‍ ശൃംഖലയായ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ 1500 ജാവക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഇന്ത്യനേസ്യയിലെ പശ്ചിമ ജാവ സര്‍ക്കാരുമായി കരാറുണ്ടാക്കി. അബുദബി കിരീടാവകാശിയും യുഎഇ സേനയുടെ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെയും ഇന്ത്യനേസ്യന്‍ പ്രസിഡന്റ് ജോക്കോ വിദാദോയുടെ സാന്നിദ്ധ്യത്തിലാണ് കരാര്‍ ഒപ്പ് വെച്ചത്. യുഎഇയും ഇന്ത്യനേസ്യയും തമ്മില്‍ വിദ്യാഭ്യാസം, ആരോഗ്യം ഊര്‍ജ്ജം, പരിസ്ഥിതി, കാര്‍ഷികം അടക്കമുള്ള 15 കരാറുകളാണുണ്ടാക്കിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യുസൂഫലിയും പശ്ചിമ ജാവ ഡപ്യൂട്ടി ഗവര്‍ണര്‍ ഉഉ റുസ്ഹാനുല്‍ ഉലുമുമാണ് കരാര്‍ കൈമാറിയത്. നിലവില്‍ രണ്ട് ഹൈപ്പര്‍ മാര്‍ക്കറ്റുള്ള ഇന്ത്യനേസ്യയില്‍ ഈ വര്‍ഷം നാല് പുതിയതായി തുറക്കുമെന്നും യൂസുഫലി പറഞ്ഞു.a
Next Story
RELATED STORIES
പ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTരാജ്യം നടുങ്ങിയ ട്രെയിന്‍ ദുരന്തങ്ങള്‍
3 Jun 2023 10:33 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMT