Gulf

റാസല്‍ ഖൈമ വള്ളംകളി ശനിയാഴ്ച

റാസല്‍ ഖൈമ വള്ളംകളി ശനിയാഴ്ച
X

റാസല്‍ ഖൈമ: മലയാളികളുടെ ആവേശമായ നെഹ്രു ട്രോഫി വള്ളം കളി റാസല്‍ ഖൈമയിലും. അല്‍ മര്‍ജാന്‍ ഐലന്റില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ആയിര കണക്കിന് പേര്‍ പങ്കെടുക്കുമെന്ന്് സംഘാടകരര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ടോപ് വണ്‍ ബിസിനസ്സ് ഗ്രൂപ്പും റാസല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷനും റാസല്‍ ഖൈമ മറൈന്‍ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബും സഹകരിച്ചാണ് ഈ വര്‍ഷം വള്ളം കളി അരങ്ങേറുന്നത്. ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ റാസല്‍ ഖൈമ മറൈന്‍ ക്ലബ്ബ് എംഡി മേജര്‍ ആരിഫ് ഹറാന്‍കി, ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് എസ്്എ സലീം കേരള സമാജം പ്രസിഡന്റ് നാസര്‍ അല്‍ ഡാന, ജന. സിക്രട്ടറി സജി ഇന്‍കാസ് വൈസ് പ്രസിഡന്റ് നാസര്‍ അല്‍ മാഹ, വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് എ.കെ സേതുനാഥ്, സേവനം പ്രസിഡന്റ് സുദര്‍ശനന്‍, ബ്രി മീഡിയ പ്രതിനിധി മുഹമ്മദ് അമീന്‍ കോര്‍ഡിനേറ്റര്‍ റിയാസ് കാട്ടില്‍ ടോപ്പ് ബിസിനസ്സ് ഗ്രുപ്പ് ചെയര്‍മാന്‍ സല്‍മാന്‍ അഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it