Gulf

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഭക്ഷ്യ കയറ്റുമതി വര്‍ദ്ധിക്കുന്നു.

യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് അറബ് ഭക്ഷ്യോല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിക്കുകയാണെന്ന് ഭക്ഷ്യോല്‍പന്ന കയറ്റുതി രംഗത്തെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു. അറബ് വിഭവങ്ങളില്‍ ഉപയോഗിക്കുന്ന തഹീന, വെളുത്ത എള്ള് എന്നിവയുടെ കയറ്റുതി ഇന്ത്യയിലേക്ക് വര്‍ധിച്ചുവെന്ന് യു എ ഇയിലെ പ്രമുഖ ഭക്ഷ്യോല്‍പന്ന നിര്‍മാതാക്കളായ അല്‍ സിദാവി ഗ്രൂപ്പ് മേധാവി താലിബ് സാലിഹ് അല്‍സീദാവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഭക്ഷ്യ കയറ്റുമതി വര്‍ദ്ധിക്കുന്നു.
X

അജ്മാന്‍: യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് അറബ് ഭക്ഷ്യോല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിക്കുകയാണെന്ന് ഭക്ഷ്യോല്‍പന്ന കയറ്റുതി രംഗത്തെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു. അറബ് വിഭവങ്ങളില്‍ ഉപയോഗിക്കുന്ന തഹീന, വെളുത്ത എള്ള് എന്നിവയുടെ കയറ്റുതി ഇന്ത്യയിലേക്ക് വര്‍ധിച്ചുവെന്ന് യു എ ഇയിലെ പ്രമുഖ ഭക്ഷ്യോല്‍പന്ന നിര്‍മാതാക്കളായ അല്‍ സിദാവി ഗ്രൂപ്പ് മേധാവി താലിബ് സാലിഹ് അല്‍സീദാവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുംബൈയിലേക്കാണ് ഏറ്റവും കൂടുതല്‍ തഹീന കയറ്റി അയക്കപ്പെടുന്നത്. അറബ് മേഖലയില്‍ നിന്ന് കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇന്ത്യയിലെ സ്ഥാപനങ്ങളില്‍ പഠിക്കുന്നത് മുംബൈയിലെ റെസ്‌റ്റോറന്റുകളില്‍ അറബ് വിഭവങ്ങളുടെ ആവശ്യകത വര്‍ധിപ്പിച്ചിട്ടുണ്ട്. 15,00 ടണ്‍ തഹീനയാണ് മുംബൈയിലേക്ക് കയറ്റി അയക്കുന്നത്. കേരളത്തിലേക്കും സാധ്യതകള്‍ വര്‍ധിക്കുകയാണെന്ന് താലിബ് സാലിഹ് അല്‍ സീദാവി പറഞ്ഞു. ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്ക് എള്ള് കയറ്റുമതി ചെയ്യുന്നുണ്ട്. പക്ഷെ, ഇന്ത്യയിലെ എള്ള് ബേക്കറി ഉല്‍പന്ന നിര്‍മാണത്തിനാണ് ഉപയോഗിക്കുക. തഹീന, ഹാമൂസ് എന്നിവ നിര്‍മിക്കുന്ന വെളുത്ത എള്ള് കൂടുതല്‍ എത്തുന്നത് സുഡാനില്‍ നിന്നാണ് ഇത്തരം 19 ലക്ഷം ടണ്‍ എള്ള് അജ്മാനിലെത്തിക്കാന്‍ ചാഡ് എന്ന ആഫ്രിക്കന്‍ രാജ്യവുമായി അല്‍ സീദാവി കമ്പനി കരാര്‍ ഒപ്പിട്ടുട്ടുണ്ട്. തുര്‍ക്കിയിലേക്കും, ഇന്ത്യയിലേക്കുമാണ് അജ്മാനില്‍ നിന്ന് ഇവ കയറ്റി അയക്കുക. ഇതിനായി അജ്മാന്‍ സര്‍ക്കാറിന്റെ പിന്തുണയും ലഭിക്കുന്നുണ്ട്. തഹീന നിര്‍മാണം വിപുലമാക്കാന്‍ സ്ഥാപനം പുതിയ സംവിധാനങ്ങള്‍ ഒരുക്കുകയാണെന്നും താലിബ് പറഞ്ഞു. ഫഹീമ, ജുലിയ, സലാഹ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it