ജോ ബിഡന് യുഎഇ ഭരണാധികാരികളുടെ അഭിനന്ദനം
അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബിഡനെ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഭിനന്ദിക്കുകയും ഭാവി ദൗത്യങ്ങളില്‍ എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുകയും ചെയ്തു.

അബുദബി: അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബിഡനെ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഭിനന്ദിക്കുകയും ഭാവി ദൗത്യങ്ങളില്‍ എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുകയും ചെയ്തു. രണ്ട് രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും ഇടയിലുള്ള തന്ത്രപരവും ചരിത്രപരവുമായ ബന്ധങ്ങളെ പറ്റി അഭിനന്ദന സന്ദേശത്തില്‍ ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ സൂചിപ്പിച്ചു. ഇരുരാജ്യങ്ങളുടെയും മികച്ച താല്‍പ്പര്യമനുസരിച്ച് വിവിധ മേഖലകളില്‍ ഈ ബന്ധം മെച്ചപ്പെടുത്താനുള്ള യുഎഇയുടെ താല്‍പ്പര്യവും പ്രസിഡന്റ് ഖലീഫ ഉയര്‍ത്തിക്കാട്ടി. ദുബയ് ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരും സമാനമായ സന്ദേശങ്ങള്‍ തെരെഞ്ഞെടുക്കപ്പെട്ട പുതിയ യുഎസ് പ്രസിഡന്റിന് അയച്ചു.
RELATED STORIES
കശ്മീരില്‍ പിടിയിലായ ലഷ്കറെ പ്രവര്ത്തകന് ബിജെപി ഐടി സെല്‍ തലവന്‍
3 July 2022 5:58 PM GMTഅരുംകൊലകള്‍ ആഘോഷിക്കുന്നതാര്?
3 July 2022 5:31 PM GMTഉദയ്പൂര്‍ കൊലയാളിക്ക് ബിജെപി വേദിയില്‍ ആദരം; ചിത്രം പുറത്തുവിട്ട്...
3 July 2022 5:20 PM GMTചാലിയാറില്‍ നീര്‍നായ ആക്രമണം; കുളിക്കാനിറങ്ങിയ രണ്ടുപേര്‍ക്ക്...
3 July 2022 5:07 PM GMTമുസ്ലിംകളേ നിങ്ങള്‍ കീഴടങ്ങുന്നോ അതോ പൊരുതി വീഴുന്നോ? INQUEST |THEJAS ...
3 July 2022 4:54 PM GMTജീവനക്കാരുടെ 'മെഡിക്കല്‍ അവധി';എയര്‍ ഇന്ത്യയുടെ റിക്രൂട്ടിങ്...
3 July 2022 3:52 PM GMT