കേരള സര്‍ക്കാര്‍ ആവശ്യപ്പെടുന്ന പരിശോധന വിശ്വാസ യോഗ്യമല്ലെന്ന് ലോകാരോഗ്യ സംഘടന
കേരളത്തിലേക്ക് വരുന്ന ഓരോ പ്രവാസികളും നടത്തണമെന്ന് ആവശ്യപ്പെടുന്ന ആന്റിബോഡി പരിശോധന വിശ്വാസ യോഗ്യമല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ദുബയ്: കേരളത്തിലേക്ക് വരുന്ന ഓരോ പ്രവാസികളും നടത്തണമെന്ന് ആവശ്യപ്പെടുന്ന ആന്റിബോഡി പരിശോധന വിശ്വാസ യോഗ്യമല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഒരാള്‍ക്ക് കോവിഡ്-19 വൈറസ് ബാധയുണ്ടെന്ന് സത്യസന്ധമായി അറിയണമെങ്കില്‍ മൂക്കില്‍ നിന്നും സ്രവം എടുത്ത് പോളിമെറൈസ് ചെയിന്‍ റിയാക്ഷന്‍ എന്ന പിസിആര്‍ ടെസ്റ്റ് തന്നെ നടത്തണം. ഇതിനായി ഏതാനും മണിക്കൂറുകള്‍ തന്നെ വേണം. ഇത് ഒരിക്കലും തിരക്ക് പിടിച്ച് ചെയ്യാന്‍ കഴിയുന്ന പരിശോധനയല്ല. അതേ സമയം രക്തത്തില്‍ ആന്റിബോഡി പരിശോധന നടത്തുന്ന ഐജിഎം എന്ന വേഗത്തില്‍ നടത്തുന്ന പരിശോധന വിശ്വാസ യോഗ്യമല്ലെന്നാണ് വൈറോളജി വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ പരിശോധന നടത്തി നെഗറ്റീവ് കണ്ടെത്തിയ പല യാത്രക്കാരും അവര്‍ ഇറങ്ങിയ വിമാനത്താവളങ്ങളില്‍ പോസിറ്റീവ് റിസള്‍ട്ടും വന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ കേരള സര്‍ക്കാര്‍ ആവശ്യപ്പെടുന്ന ആന്റിബോഡി പരിശോധന ഒരാളെ വോവിഡ് വിമുക്തനാണന്ന് കണക്കാക്കാന്‍ പറ്റില്ലെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
RELATED STORIES
'എത്തിക്സ് കമ്മിറ്റി എല്ലാ നിയമങ്ങളും ലംഘിച്ചു'; പാര്‍ലിമെന്റ്...
8 Dec 2023 11:26 AM GMTതൃണമൂല്‍ എംപി മെഹുവ മൊയ്ത്രയെ ലോക്സഭയില്‍നിന്ന് പുറത്താക്കി
8 Dec 2023 11:09 AM GMTകര്‍ണാടക സര്‍ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMTനടന് ജൂനിയര്‍ മെഹമൂദ് അന്തരിച്ചു
8 Dec 2023 5:07 AM GMTകശ്മീര്‍ വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ കേരള സര്‍ക്കാര്‍...
6 Dec 2023 6:12 AM GMTഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനമെന്നാരോപണം; കെട്ടിടത്തിന് മുകളില്‍ നിന്ന്...
6 Dec 2023 5:54 AM GMT