ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഇപി ജോണ്‍സണ്‍ പാനലിന് വന്‍ വിജയം
ഷാര്‍ജ: പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സ്ഥാപനമായ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ഇപി.ജോണ്‍സന്റെ പാനലിന് വന്‍ വിജയം. 479 വോട്ടിനാണ് അദ്ദേഹം തൊട്ടടുത്ത സ്ഥാനാര്‍ത്ഥിയായ രാജഗോപാലന്‍ നായര്‍ എന്ന സിആര്‍ജി നായരെ തോല്‍പ്പിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ അഡ്വ. വൈഎ റഹീം 358 വോട്ടിനാണ് പ്രകാശന്‍ കുഞ്ഞിരാമനെ തോല്‍പ്പിച്ചത്. ജനറല്‍ സിക്രട്ടറി സ്ഥാനത്തേത്ത് പാടി മാധവന്‍ നായരെ 169 വോട്ടിന് തോല്‍പ്പിച്ചാണ് അബ്ദുല്ല മല്ലിച്ചേരി വിജയിച്ചത്. ജോ.സിക്രട്ടറി സ്ഥാനത്തേക്ക് ജുഡ്‌സണ്‍ ജേക്കബിനെ 417 വോട്ടിന് പിന്നിലാക്കി ശ്രീനാഥനാണ് തിരഞ്ഞെടുക്കപ്പെട്ടത്. ട്രഷറര്‍ സ്ഥാനത്തേക്ക് 513 വോട്ടിന് അനില്‍ കുമാറിനെ പിന്നിലാക്കി കെ ബാലകൃഷ്ണന്‍ വിജയിച്ചു. ജോ ട്രഷറര്‍ പഥവിയിലേക്ക് ഷാജി ജോണ്‍ 268 വോട്ടിന് വിജയിച്ചു. ഓഡിറ്റര്‍ സ്ഥാനത്തേക്ക് മുരളീധരന്‍ വികെപി 435 വോട്ടിനാണ് വിജയിച്ചത്.
RELATED STORIES
പ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTരാജ്യം നടുങ്ങിയ ട്രെയിന്‍ ദുരന്തങ്ങള്‍
3 Jun 2023 10:33 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMT