ദാഹി ഖല്‍ഫാന്‍ ഷാര്‍ജ പോലീസ് ആസ്ഥാനം സന്ദര്‍ശിച്ചു.

ദാഹി ഖല്‍ഫാന്‍ ഷാര്‍ജ പോലീസ് ആസ്ഥാനം സന്ദര്‍ശിച്ചു.

ഷാര്‍ജ: ദുബയ് പോലീസ് ജനറല്‍ സെക്യൂരിറ്റി ഡപ്യൂട്ടി ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ ഷാര്‍ജ പോലീസിന്റെ ആസ്ഥാനം സന്ദര്‍ശിച്ചു. ഷാര്‍ജ പോലീസ് കമാന്റര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് അല്‍ സഅരി അല്‍ ഷംസി അദ്ദേഹത്തെ സ്വീകരിച്ചു.ഷാര്‍ജ പോലീസിന്റെ ആശയ വിനിമയ, പെട്രോളിംഗ്, പ്രതികരണം, ഓപറേഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി. ഫെഡറല്‍ പോലീസ് ഉദ്യോഗസ്ഥരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു. പരാതികളുമായി ബന്ധപ്പെട്ട പ്രതികരണ സമയം കുറക്കുന്നതിന് ലോകോത്തര സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതിലൂടെ സുരക്ഷയും സുരക്ഷിതത്വവും നിലനിര്‍ത്തുന്നതില്‍ അഭ്യന്ത്ര മന്ത്രാലയവും ഷാര്‍ജ പോലീസും സ്വീകരിക്കുന്ന നടപടിക്രമങ്ങളെ ദാഹി ഖല്‍ഫാന്‍ അഭിനന്ദിച്ചു. സന്ദര്‍ശനത്തിനും വിലയേറിയ ഇടപെടലുകള്‍ക്കും മേജര്‍ ജനറല്‍ സൈഫ് അല്‍ സഅരി നന്ദിയും പറഞ്ഞു.

RELATED STORIES

Share it
Top