Gulf

അറബികളില്‍ നിന്ന് യാത്രാ മാപ്പ് അടിച്ച് മാറ്റിയാണ് പോര്‍ച്ച്ഗീസുകാര്‍ ഇന്ത്യയിലെത്തിയതെന്ന്

നാവികരുടെ പിതാവെന്നറിയപ്പെടുന്ന റാസല്‍ ഖൈമയില്‍ ജനിച്ച അഹമ്മദ് ബിന്‍ മാജിദിന്റെയും സംഘത്തിന്റെയും കൈവശമുണ്ടായിരുന്ന യാത്രാ മാപ്പ് അടിച്ച് മാറ്റിയാണ് വാസഗോഡി ഗാമയുടെ നേതൃത്വത്തിലുള്ള പോര്‍ച്ച്ഗീസ് സംഘം കോഴിക്കോട്ട് എത്തിയതെന്ന് ഈ രംഗത്ത് ഗവേഷണം നടത്തി ലോകോത്തര കോമിക്കുകള്‍ പ്രസിദ്ധീകരികുന്ന ജേര്‍ണലിസം അദ്ധ്യാപകനായ മനുവും ചിത്രകാരനുമായ ദീപകും പറഞ്ഞു.

കബീര്‍ എടവണ്ണ

ഷാര്‍ജ: നാവികരുടെ പിതാവെന്നറിയപ്പെടുന്ന റാസല്‍ ഖൈമയില്‍ ജനിച്ച അഹമ്മദ് ബിന്‍ മാജിദിന്റെയും സംഘത്തിന്റെയും കൈവശമുണ്ടായിരുന്ന യാത്രാ മാപ്പ് അടിച്ച് മാറ്റിയാണ് വാസഗോഡി ഗാമയുടെ നേതൃത്വത്തിലുള്ള പോര്‍ച്ച്ഗീസ് സംഘം കോഴിക്കോട്ട് എത്തിയതെന്ന് ഈ രംഗത്ത് ഗവേഷണം നടത്തി ലോകോത്തര കോമിക്കുകള്‍ പ്രസിദ്ധീകരികുന്ന ജേര്‍ണലിസം അദ്ധ്യാപകനായ മനുവും ചിത്രകാരനുമായ ദീപകും പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ആദ്യ കാലത്തെ വ്യാപാര ഭാഷ പോലും അറബിക് ആയിരുന്നു. കോഴിക്കോട്ടെത്തിയ പോര്‍ച്ച്ഗീസ് സംഘം പോലും സാമൂതിരി രാജാവുമായി സംവദിച്ചിരുന്നത് അറബിയിലായിരുന്നു. ഇതിനായി ഇരുവരും ഉപയോഗിച്ചിരുന്നത് അറബി അറിയാവുന്ന ദ്വിഭാഷികളെയായിരുന്നു. 15ാം നൂറ്റാണ്ടില്‍ ജനിച്ച അഹമ്മദ് ബിന്‍ മാജിദിന്റെ സമുദ്ര യാത്രകള്‍ ചിത്രങ്ങളുടെ സഹായത്തോടെ 15 പുസ്തങ്ങളാണ് ഇരുവരും പുറത്തിറക്കുന്നത്. ആദ്യ പതിപ്പുമായി ഷാര്‍ജയിലെത്തിയ ഇരുവര്‍ക്കും. പോര്‍ച്ച്ഗീസുകാര്‍ കോഴിക്കോട്ട് എത്തുന്നതിന് മുമ്പ് അഹമ്മദ് ബിന്‍ മാജിദിന്റെ അറബി സംഘത്തിനായിരുന്നു സുഗന്ധ വ്യഞ്ജന വ്യാപാരത്തിലെ മേധാവിത്വം. യൂറോപ്പ് മുതല്‍ മലേസ്യ വരെയുള്ള സമുദ്രത്തിലെ എല്ലാ വിവരങ്ങളും അഹമ്മദ് ബിന്‍ മാജിദിന്റെ കൈവശം ഉണ്ടായിരുന്നു. ആഫ്രിക്കയില്‍ നിന്നും മണ്‍സൂണ്‍ ആരംഭിക്കുമ്പോള്‍ ഇന്ത്യയിലേക്ക് കാറ്റിനനുസരിച്ച് നീങ്ങുന്ന യാത്രയായിരുന്നു ഇവര്‍ തിരഞ്ഞെടുത്തിരുന്നത് മൗസം എന്ന അറബി പദത്തില്‍ നിന്നാണ് മണ്‍സൂണ്‍ പോലും ഉണ്ടായതെന്നും ഇരുവരും പറഞ്ഞു. കടലിലെ കാറ്റ് ഏതൊക്കെ സമയത്ത് ഏത് ഗതിയിലാണ് ഉണ്ടാകുന്നതെന്ന വിവരങ്ങള്‍ അഹമ്മദ് ബിന്‍ മാജിദിന്റെ കൈവശം ഉണ്ടായിരുന്നു. ഇതെല്ലാം തന്നെ ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ഗവേഷണം നടത്തി പ്രസിദ്ധീകരിച്ച അറബികള്‍ കടല്‍ കൊള്ളക്കാരല്ല എന്ന ഗ്രന്ഥത്തിലും പ്രതിപാദിക്കുന്നുണ്ട്. നക്ഷത്രങ്ങളുടെ ഗതി നോക്കി യാത്ര ചെയ്യുന്ന അറബികളുടെ രീതി ഇന്നത്തെ പുത്തന്‍ തലമുറക്ക് ഏറെ കൗതുകമുണര്‍ത്തും എന്നത് കൊണ്ടാണ് തങ്ങള്‍ ബാറ്റില്‍ ഓഫ് വിന്‍ഡ്‌സ് എന്ന പേരില്‍ പുസ്തകം ഇറക്കുന്നതെന്ന് ഇരുവരും പറഞ്ഞു.

Next Story

RELATED STORIES

Share it