Gulf

കെഎസ് ചിത്രയുടെ പുസ്തകം പ്രകാശനം ചെയ്തു

ഷാര്‍ജ രാജ്യാന്തര പുസ്തക മേളയോടനുബന്ധിച്ച നടന്ന ചടങ്ങില്‍ ഗായിക കെ.എസ്.ചിത്രയുടെ 'ഓര്‍മ്മ അനുഭവം യാത്ര' എന്ന പുസ്തകത്തിന്റെ പ്രകാശനം സാഹിത്യകാരന്‍ ടി.പത്മനാഭന്‍ നിര്‍വ്വഹിച്ചു. എം.കെ.മുനീര്‍ പുസ്തകം ഏറ്റുവാങ്ങി. യുവസാഹിത്യകാരന്‍ ലിജീഷ് കുമാര്‍ പുസ്തകം പരിചയപ്പെടുത്തി. പുസ്തകം രൂപകല്‍പ്പന ചെയ്ത ടോണി ചിറ്റാട്ടുകുളം ചടങ്ങില്‍ സംസാരിച്ചു. ഒലീവ് പബ്ലിക്കേഷന്‍സ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഷഹനാസ് സ്വാഗതം പറഞ്ഞു.

ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തക മേളയോടനുബന്ധിച്ച നടന്ന ചടങ്ങില്‍ ഗായിക കെ.എസ്.ചിത്രയുടെ 'ഓര്‍മ്മ അനുഭവം യാത്ര' എന്ന പുസ്തകത്തിന്റെ പ്രകാശനം സാഹിത്യകാരന്‍ ടി.പത്മനാഭന്‍ നിര്‍വ്വഹിച്ചു. എം.കെ.മുനീര്‍ പുസ്തകം ഏറ്റുവാങ്ങി. യുവസാഹിത്യകാരന്‍ ലിജീഷ് കുമാര്‍ പുസ്തകം പരിചയപ്പെടുത്തി. പുസ്തകം രൂപകല്‍പ്പന ചെയ്ത ടോണി ചിറ്റാട്ടുകുളം ചടങ്ങില്‍ സംസാരിച്ചു. ഒലീവ് പബ്ലിക്കേഷന്‍സ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഷഹനാസ് സ്വാഗതം പറഞ്ഞു.മലയാളികള്‍ സ്‌നേഹത്തോടെ കേട്ടുകൊണ്ടിരിക്കുന്ന മധുരശബ്ദമാണ് ചിത്രയുടേതെന്ന് എം.കെ.മുനീര്‍ പറഞ്ഞു.

ഒരു വര്‍ഷം മുമ്പ് ബഹ്‌റൈനില്‍ നടന്ന നവരാത്രി ആഘോഷത്തോടനുബന്ധിച്ചുള്ള പരിപാടിയിലാണ് താന്‍ ആദ്യമായി കെ.എസ്. ചിത്രയെ കാണുന്നതെന്ന് ടി.പത്മനാഭന്‍ പറഞ്ഞു. മഹാന്മാരായ കലാകാരന്മാര്‍ മഹാന്മാരായ മനുഷ്യരാകണമെന്ന് നിര്‍ബന്ധമില്ലെങ്കിലും, കെ.എസ്.ചിത്ര കലാരംഗത്തെ തന്റെ പ്രതിഭാപരിശുദ്ധി സ്വന്തം ജീവിതത്തിലും പുലര്‍ത്തുന്നുവെന്ന് ടി.പത്മനാഭന്‍ പറഞ്ഞു.പരിപാടി നടക്കുന്നതിനിടയില്‍, സര്‍വ്വകലാശാലയുടെ ഓ.എന്‍.വി. കുറുപ്പ് പുരസ്‌കാരം ടി.പത്മനാഭന് ലഭിച്ച വാര്‍ത്ത എം.കെ.മുനീര്‍ സദസ്സിനെ അറിയിച്ചു. പുരസ്‌കാരജേതാവായ ടി.പത്മനാഭനെ ചടങ്ങില്‍ അഭിനന്ദിച്ചു.

പലവട്ടം യു.എ.ഇ. സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഷാര്‍ജ പുസ്തകമേളയില്‍ പങ്കെടുക്കുന്നത് ആദ്യമായിട്ടാണെന്ന് കെ.എസ്.ചിത്ര പറഞ്ഞു. തന്റെ, 'ഓര്‍മ്മ അനുഭവം യാത്ര' എന്ന പുസ്തകം ടി.പത്മനാഭനെ പോലെയുള്ള മഹാപ്രതിഭ പ്രകാശനം ചെയ്തതില്‍ ഏറെ സന്തോഷമുണ്ടെന്ന് ചിത്ര പറഞ്ഞു.കോട്ടന്‍ഹില്‍ സ്‌കൂളിലെ പഠനകാലത്ത് ലഭിച്ച പ്രോത്സാഹനങ്ങള്‍ ഗായികയാകാന്‍ തന്നെ ഏറെ സഹായിച്ചെന്ന് കെ.എസ്. ചിത്ര പറഞ്ഞു.പ്രശസ്ത സംഗീതജ്ഞയായ എം.ജി.ഓമനക്കുട്ടി ടീച്ചറിന്റെ ശിക്ഷണം ജീവിതത്തില്‍ ഏറെ വിലപ്പെട്ടതായിരുന്നെന്ന് ചിത്ര പറഞ്ഞു. പരിപാടിക്കിടയില്‍ സദസ്സില്‍ നിന്ന് ഉയര്‍ന്ന ആവശ്യമനുസരിച്ച് ചിത്ര തന്റെ 'കണ്ണാം തുമ്പി പോരാമോ', 'ഇന്ദുപുഷ്പം ചാര്‍ത്തി നില്‍ക്കും' തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ പാടി.

Next Story

RELATED STORIES

Share it