ഷാര്‍ജ പുസ്തക മേളക്ക് നാളെ തുടക്കം മലയാളത്തില്‍ നിന്നു പ്രമുഖര്‍

ഷാര്‍ജ:രാജ്യാന്തര പുസ്തകമേളയായ ഷാര്‍ജ ബുക്ക് ഫെയര്‍ എക്‌സ്‌പോ സെന്ററില്‍ നാളെ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ ശൈഖ് സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഖാസിമി ഉല്‍ഘാടനം ചെയ്യും. അടുത്തമാസം 9 വരെയാണ് മേള. ഷാര്‍ജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമുണ്ടാകും. മലയാളത്തിലെയടക്കം പ്രമുഖ എഴുത്തുകാര്‍, ചിന്തകര്‍, കലാകാരന്മാര്‍, സിനിമാ താരങ്ങള്‍, പ്രസാധകര്‍ എന്നിവര്‍ പങ്കെടുക്കും. 'തുറന്ന പുസ്തകങ്ങള്‍, തുറന്ന മനസുകള്‍' എന്നതാണ് ഇത്തവണത്തെ പ്രമേയം. ചര്‍ച്ചകള്‍, സെമിനാറുകള്‍, ശില്‍പശാലകള്‍, മുഖാമുഖം എന്നിവ കൂടാതെ, തത്സമയ പാചക പരിപാടികളും ഉണ്ടാകും. സാഹിത്യ നൊബേല്‍ ജേതാവായ തുര്‍ക്കി എഴുത്തുകാരന്‍ ഒര്‍ഹാന്‍ പാമുക് ആണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. ഗുല്‍സാര്‍, വിക്രം സേത്ത് ഹിന്ദി കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഗുല്‍സാര്‍, ഇന്ത്യന്‍ ഇംഗ്ലിഷ് എഴുത്തുകാരായ വിക്രം സേത്ത്, അനിതാ നായര്‍, ജീത് തായല്‍, മലയാളത്തില്‍ നിന്നു ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മ, നടന്‍ ടൊവീനോ തോമസ് തുടങ്ങിയവരും പങ്കെടുക്കുമെന്ന് ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അംറി പറഞ്ഞു. ഇംഗ്ലിഷ് എഴുത്തുകാരനും ബ്ലോഗറും സംരംഭകനുമായ മാര്‍ക് മാന്‍സണ്‍, എഴുത്തുകാരന്‍ സ്റ്റീവന്‍ ജെയിംസ്, അമേരിക്കന്‍ ഹാസ്യതാരവും ടെലിവിഷന്‍ അവതാരകനുമായ സ്റ്റീവ് ഹാര്‍വേ, ഘാന എഴുത്തുകാരി മാര്‍ഗരറ്റ് ബര്‍ബി, ആഫ്രിക്കന്‍ എഴുത്തുകാരി ഉപിലെ ചിസാല തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. മെക്‌സിക്കോയാണ് ഇത്തവണത്തെ അതിഥി രാജ്യം. മെക്‌സിക്കോയുടെ സാഹിത്യ ചരിത്രം അനാവരണം ചെയ്യുന്ന പരിപാടികള്‍ അരങ്ങേറും. ഒട്ടേറെ മെക്‌സിക്കന്‍ എഴുത്തുകാരും പങ്കെടുക്കുന്നുണ്ട്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നേതൃത്വത്തിലാണ് 11 ദിവസം നീളുന്ന മേള.
RELATED STORIES
ബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMTമണിപ്പൂരില്‍ വന്‍ ബാങ്ക് കവര്‍ച്ച; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും...
1 Dec 2023 5:38 AM GMTമലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന്...
1 Dec 2023 3:07 AM GMTകണ്ണൂര്‍ വിസിയായി പ്രഫ. ഡോ. എസ് ബിജോയ് നന്ദന് ഇന്ന് ചുമതലയേല്‍ക്കും
1 Dec 2023 2:50 AM GMTകൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: കാര്‍ വാടകയ്ക്കെടുത്ത്...
1 Dec 2023 2:39 AM GMT