'ഫാഷിസത്തെ തിരിച്ചറിയുന്നതില്‍ മതേതര കക്ഷികള്‍ പരാജയപ്പെട്ടു'
ഫാഷിസത്തെ കൃത്യമായി മനസ്സിലാക്കുന്നതിലും വിലയിരുത്തുന്നതിലും രാജ്യത്തെ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വീഴ്ച സംഭവിച്ചെന്നും ഹിന്ദുത്വ അജണ്ടയെ നേരിടുന്നതില്‍ കൃത്യമായ ആസൂത്രണമില്ലാത്തതാണ് പ്രതിപക്ഷം നേരിടുന്ന വെല്ലുവിളിയെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.
ജിദ്ദ: ഫാഷിസത്തെ കൃത്യമായി മനസ്സിലാക്കുന്നതിലും വിലയിരുത്തുന്നതിലും രാജ്യത്തെ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വീഴ്ച സംഭവിച്ചെന്നും ഹിന്ദുത്വ അജണ്ടയെ നേരിടുന്നതില്‍ കൃത്യമായ ആസൂത്രണമില്ലാത്തതാണ് പ്രതിപക്ഷം നേരിടുന്ന വെല്ലുവിളിയെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. പ്രവാസി സാംസ്‌കാരിക വേദി ജിദ്ദയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക പാര്‍ട്ടികളടക്കം മതേതര കക്ഷികളുടെ ഐക്യനിര രാജ്യത്ത് ഉയര്‍ന്നു വരേണ്ടതുണ്ട്. ഈ കാര്യത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ ചില നേതാക്കളുടെ സ്വാര്‍ത്ഥതക്ക് മുന്നില്‍ തകര്‍ന്നു പോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങല്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് കരുവാരക്കുണ്ട്, ബഷീര്‍ ചുള്ളിയന്‍, വേങ്ങര നാസര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എ കെ സൈതലവി, സി എച്ച് ബഷീര്‍, അഡ്വ. ഷംസുദ്ദീന്‍, സലിം എടയൂര്‍, അമീന്‍ ഷറഫുദ്ദീന്‍, ഉമറുല്‍ ഫാറൂഖ്, ദാവൂദ് രാമപുരം, സി പി മുസ്തഫ, അബ്ഷീര്‍, സുഹൈര്‍ മുത്തേടത്ത് നേതൃത്വം നല്‍കി.
ജനറല്‍ സെക്രട്ടറി എം പി അഷ്‌റഫ് സ്വാഗതവും ട്രഷറര്‍ ഇ പി സിറാജ് നന്ദിയും പറഞ്ഞു.
RELATED STORIES
ബാബരി മസ്ജിദ്; എസ്ഡിപിഐ ഫാഷിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കുന്നു;...
6 Dec 2023 8:56 AM GMTജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് പണംതട്ടിയ യൂത്ത് കോണ്‍ഗ്രസ്...
6 Dec 2023 5:21 AM GMTസര്‍വ്വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള നീക്കം; എസ് എഫ് ഐ...
5 Dec 2023 5:23 PM GMTദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMT